തിരുവമ്പാടി സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു

ബുറൈദ: കോഴിക്കോട് തിരുവമ്പാടി പൊലീസ് സ്​റ്റേഷന് സമീപം പിലാക്കല്‍ ഹംസ എന്ന ആര്‍ട്ടിസ്​റ്റ്​ ഹംസ (53) അൽഖുറയാത്തിൽ നിര്യാതനായി. ഞായറാഴ്ച രാത്രി  താമസസ്ഥലത്ത് ഹൃദയാഘാതം മൂലമാണ്​ മരണം.  അത്താഴം കഴിക്കാനായി വിളിച്ച സഹതാമസക്കാരാണ് മുറിയിൽ മരിച്ച നിലയില്‍ കണ്ടത്.

1987-ല്‍ സൗദിയിലെത്തിയ  ഹംസ 20 വര്‍ഷത്തോളം ബുറൈദയില്‍ ചിത്രകാരനായി ജാലി ചെയ്തിരുന്നു. ഫ്ലക്സ് ബോര്‍ഡുകള്‍ വരും മുമ്പ്​ ബുറൈദയിലെ കേരള മാര്‍ക്കറ്റിൽ നിരവധി സ്ഥാപനങ്ങൾക്ക്​ ​േബാര്‍ഡുകള്‍ നിര്‍മിച്ചത് ഇദ്ദേഹമാണ്. ബുറൈദയില്‍ വലിയ സുഹൃദ്​ വലയമുണ്ട്.  ഇടക്കാലത്ത്​ യു.എ.ഇയിലേക്ക് പോയെങ്കിലും  വീണ്ടും സൗദിയി​ലെത്തി അൽഖുറയ്യാത്തില്‍ ബഖാല നടത്തുകയായിരുന്നു. 

ഭാര്യ: ഫാത്തിമ. രണ്ടാം വര്‍ഷ വിരുദ വിദ്യാര്‍ഥിനി റീബ, 11ാം ക്ലാസ്​ വിദ്യാർഥിനി ഹിബ  എന്നിവര്‍ മക്കളാണ്. ഖുറയ്യാത്ത് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ച മൃതദേഹം ഖുറയ്യാത്തില്‍ തന്നെ ഖബറടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. 

Tags:    
News Summary - death -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.