യാംബു: യാംബുവിൽ പ്രവാസിയായിരുന്ന പരപ്പനങ്ങാടി പാലത്തിങ്ങൽ ചീർപ്പിങ്ങൽ സ്വദേശി അഷ്റഫ് എന്ന ബാവ (49) നാട്ടിൽ നിര്യാതനായി. യാംബു ടൗണിലുള്ള റസ്റ്റാറൻറിൽ ഒന്നര പതിറ്റാണ്ട് കാലം ജോലിചെയ്തിരുന്ന അഷ്റഫ്, കുറച്ചു വർഷങ്ങൾക്ക് മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. അർബുദത്തിന് ചികിത്സ നടത്തുന്നതിനിടയിലാണ് മരണം. പിതാവ്: പരേതനായ മുക്കത്ത് അവറാൻ. ഭാര്യ: സുലൈഖ. മക്കൾ: അസ്ലഹ ഫർഹത്ത്, ശറാഫത്ത്, മുഹമ്മദ് അദ്നാൻ. മരുമകൻ: ഫരീദ് (വേങ്ങര കച്ചേരിപ്പടി). സഹോദരങ്ങൾ: ആസിയ, സുഹ്റാബി, ശബ്ന, റഹ്മത്ത്, ഷമീർ, അബ്ദുസ്സലാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.