കുന്ദമംഗലം സ്വദേശി മദീനയിൽ മരിച്ചു

മദീന: കോഴിക്കോട്‌ കുന്ദമംഗലം സ്വദേശി കോരന്‍കണ്ടി അബ്ദുൽ റസാഖ്‌(45) മദീനയില്‍ നിര്യതനായി. ചിക്കന്‍പോക്‌സ്‌ പിടിപെട്ട്‌  മീഖാത്ത്‌ ആശുപത്രിയില്‍ ചികിത്‌സയിലായിരുന്നു. അസുഖം കരളിനെ ബാധിച്ചതിനെ തുടർന്ന്‌ അല്‍ദാർ ആശുപത്രിയിലേക്ക്  മാറ്റിയിരുന്നു. വ്യാഴാഴ്ച രാവിലെ പന്ത്രണ്ട്‌ മണിയോടെയാണ് മരണം. മൂന്ന്‌ മാസം മുമ്പാണ്‌  നാട്ടില്‍ പോയി തിരിച്ചുവന്നത്‌. 22 വര്‍ഷത്തോളമായി പ്രവാസിയാണ്. അഞ്ച് വര്‍ഷമായി  മദീനയിലെ  സ്വകാര്യ സ്ഥാപനത്തില്‍  സെയില്‍സ്‌മാനായി ജോലി ചെയ്യുന്നു. കോഴിക്കോട്‌ ഫാത്തിമ്മ ഹോസ്‌പിറ്റൽ നഴ്‌സ് നസീമയാണ് ഭാര്യ. മക്കള്‍: ഫിദസൗദ,നിദഫാത്തിമ, മുഹമ്മദ്‌ ലാഫി, പിതാവ്‌: മൊയ്‌തീന്‍കോയ. മാതാവ്‌: ആമിന. സഹോദരന്‍: സക്കീർ(ബുറൈദ). നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സുഹൃത്തുക്കളും നാട്ടുകാരും സഹായത്തിനുണ്ട്. മൃതദേഹം ജന്നത്തുല്‍ ബഖിയയില്‍ ഖബറടക്കും.

 

Tags:    
News Summary - death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.