മസ്തിഷ്കാഘാതം: കൊല്ലം സ്വദേശി അൽഅഹ്​സയിൽ മരിച്ചു

ദമ്മാം: മസ്തിഷ്കാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി അൽഅഹ്സയിൽ മരിച്ചു. കൊല്ലം, അറിനല്ലൂര്‍ ആണിക്കുഴിയില്‍ ഷാജു ക്ലീറ്റസ് ആണ് മരിച്ചത്. രണ്ടു ദിവസം മുമ്പ് അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് അൽഅഹ്സ ബിൻ ജലവി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖം മൂർഛിച്ച് ബുധനാഴ്ച്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു. പിതാവ്: ക്ലീറ്റസ്, അമ്മ: മാര്‍ഗരറ്റ്, ഭാര്യ: റീന. മകള്‍: ഷാന. 20 വര്‍ഷത്തോളമായി ഷാജു ക്ലീറ്റസ് സൗദിയിലാണ്. നവോദയ സാംസ്കാരികവേദി മുബാറാസ്‌ സൂക് അംഗമാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നവോദയയുടെ സാമൂഹിക പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്നു. 

 

Tags:    
News Summary - death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.