പരപ്പനങ്ങാടി സ്വദേശി ഖമീസില്‍ മരിച്ചു

ഖമീസ് മുശൈത്ത്: പരപ്പനങ്ങാടി ചിറമംഗലം സ്വദേശി  അബ്​ദുല്‍സലാം ഞാറ്റുകെട്ടി (48) സൗദി അറേബ്യയിലെ ഖമീസിൽ ഹൃദയാഘാതം മൂലം നിര്യാതനായി. 15 വർഷമായി ഖമീസില്‍ പ്ലംബിംഗ് ജോലി ചെയ്തു വരികയായിരുന്നു. 

ബുധനാഴ്ച ജോലി സ്ഥലത്ത്​ വെച്ച്​ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്​. ഒരുമാസം മുമ്പാണ്​ നാട്ടിൽ നിന്ന്​ അവധി കഴി​ഞ്ഞെത്തിയത്​. പിതാവ്: പരേതനായ ഞാറ്റുകെട്ടി ഹംസ. ഭാര്യ:റംല, മക്കള്‍:റംഷീല, ശഹ്​ല, ശഹ്ബ നസ്റിന്‍, മുഹമ്മദ് ശാമില്‍. ഖമീസ് സിവില്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ഇവിടെ ഖബറടക്കുമെന്ന് സഹോദരന്‍ അബ്​ദുല്‍കരീം പറഞ്ഞു.

 

Tags:    
News Summary - death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.