നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന ധ​ന്യ ഷൈ​ൻ​ദേ​വി​ന്​ വേ​ൾ​ഡ്​ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ റി​യാ​ദ്​ കൗ​ൺ​സി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ 

ധന്യ ഷൈൻദേവിന് യാത്രയയപ്പ് നൽകി

റിയാദ്: ഗായികയും റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയിലെ നഴ്സിങ് ട്രെയിനറുമായ ധന്യ ഷൈൻദേവിന് വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) റിയാദ് കൗൺസിൽ യാത്രയയപ്പ് നൽകി. കൗൺസിലിന് കീഴിലുള്ള വിമൻസ് ഫോറം എജുക്കേഷൻ കോഓഡിനേറ്ററാണ് ധന്യ.

സൗദിയിൽ കോവിഡ് പിടിമുറുക്കിയ കാലത്ത് റിയാദിലെ ഇന്ത്യൻ സമൂഹത്തിന് മികച്ച ആതുരസേവനം നൽകിയ ധന്യയെ ചടങ്ങിൽ പ്രശംസാഫലകം നൽകി ആദരിച്ചു. വിമൻസ്ഫോറം പ്രസിഡന്‍റ് വല്ലി ജോസ് അധ്യക്ഷത വഹിച്ചു. ഡബ്ല്യു.എം.എഫ് ഗ്ലോബൽ വൈസ് പ്രസിഡന്‍റ് ശിഹാബ് കൊട്ടുകാട്, മിഡിലീസ്റ്റ് ജോ.സെക്രട്ടറി സലാം പെരുമ്പാവൂർ, റിയാദ് യൂനിറ്റ് പ്രസിഡന്‍റ് ഷംനാസ് കുളത്തൂപ്പുഴ, ട്രഷറർ ജെറിൻ മാത്യൂ, അലി ആലുവ, വിമൻസ് ഫോറം കോഓഡിനേറ്റർ സബ്രീൻ ഷംനാസ്, ട്രഷറർ ഹമാനി കണ്ടപ്പൻ എന്നിവർ സംസാരിച്ചു.\

ജോസ് കടമ്പനാട്, ജോസ് ആന്‍റണി, അൻസാർ വർക്കല, രഞ്ജിനി വിജേഷ് എന്നിവർ യോഗത്തിന് നേതൃത്വം നൽകി. ധന്യയുടെ അപ്രതീക്ഷിതമായ ഈ മടക്കയാത്രയിൽ റിയാദിന് ഒരു മികച്ച ഗായികയെയും സാമൂഹികപ്രവർത്തകയെയുമാണ് നഷ്ടമാകുന്നതെന്ന് യോഗം വിലയിരുത്തി.

തന്‍റെ ഇതുവരെയുള്ള പ്രവാസ-കലാ-സാംസ്കാരിക ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഓർമകൾ സമ്മാനിച്ച കൗൺസിൽ പ്രവർത്തകരോടും സുഹൃത്തുക്കളോടും റിയാദിലെ കലാസ്വാദകരോടും സ്റ്റേജുകളും അവസരങ്ങളും നൽകിയവരോടും ധന്യ നന്ദി പറഞ്ഞു.

Tags:    
News Summary - Dhanya Shindev bade farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.