ലുലുവിൽ 10, 20, 30 റിയാൽ നിരക്കിൽ വിൽപന മേള

റിയാദ്​: ലുലു ഹൈപർമാർക്കറ്റി​െൻറ സൗദി ശാഖകളിൽ ഉപഭോക്താക്കൾക്ക്​ ഏറ്റവും അത്യാവശ്യമുള്ള ഉൽപന്നങ്ങൾ വമ്പിച്ച വിലക്കുറവിൽ. 10, 20, 30 റിയാൽ എന്നീ പ്രത്യേക നിരക്കുകളിൽ വിവിധയിനം ഉൽപന്നങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ്​ ആരംഭിച്ചിരിക്കുന്നത്​.

വിൽപ്പന മേള ഡിസംബർ 19 വരെ നീളും. പലചരക്ക് സാധനങ്ങൾ, പാചകം ചെയ്​ത ഉടനെയുള്ള ഭക്ഷ്യ വിഭവങ്ങൾ, വീട്ടുപകരണങ്ങൾ, വീട്ടി​ലേക്ക്​ ആവശ്യമായ മറ്റ്​ വസ്​തുക്കൾ, കളിപ്പാട്ടങ്ങൾ, ഇലക്​ട്രോണിക്​ ഉപകരണങ്ങൾ, വസ്​ത്രങ്ങൾ തുടങ്ങി വിവിധയിനം ഉൽപന്നങ്ങളാണ്​ ഇൗ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നത്​.

അരി, എണ്ണ, വിവിധയിനം മസാലകൾ, പാക്കറ്റിലടച്ച ലഘുഭക്ഷണങ്ങൾ, ജ്യൂസുകൾ തുടങ്ങിയ എല്ലായിനം പലവ്യജ്ഞനങ്ങളും ഭക്ഷ്യവസ്​തുക്കളും പുതിയ മാംസവും ചൂടുള്ള ഭക്ഷണവും കേക്കും ഇൗ വിലക്കുറവിൽ ലഭിക്കും.

ലൈഫ്​ സ്​റ്റൈൽ ഉൽപന്നങ്ങളുടെ വമ്പിച്ച ശേഖരവും വസ്​ത്രങ്ങളും ആരോഗ്യദായകവും സൗന്ദര്യവർധകവുമായ ഉൽപന്നങ്ങളും കളിപ്പാട്ടങ്ങളും സ്​പോർട്​സ്​ ഉപകരണങ്ങളും വീട്ടുപകരണങ്ങളുമാണ്​ ഡിപ്പാർട്ട്​മെൻറ്​ സ്​റ്റോർ വിഭാഗത്തിൽ 10, 20, 30 റിയാൽ നിരക്കിൽ ലഭിക്കുന്നത്​. ഉൽപ്പന്നങ്ങളെ കുറിച്ച്​ അറിയാൻ https://bit.ly/2W48N7H എന്ന ലിങ്ക്​ സന്ദർശിക്കാം.

Tags:    
News Summary - discount sale at lulu hypermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.