ദമ്മാം: ഇൻറര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ പാരൻറ്സ് അസോസിയേഷന് (ഡിസ്പാക്) ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും റിയാദില്‍ നടന്ന ക്ലസ്റ്റര്‍ മീറ്റില്‍ മികച്ച പ്രകടനം നടത്തിയ വിദ്യാര്‍ഥികളെയും ആദരിച്ചു. അല്‍ഖോബാര്‍ അപ്സര ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സയിദ് അബ്ദുല്ല റിസ്വി ഉദ്ഘാടനം ചെയ്തു. അക്കാദമിക് ബിരുദങ്ങള്‍ നേടുന്നതോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സമൂഹമായി വളരുന്നതോടെ മാത്രമെ വിജയം പൂർണമാകുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഡിസ്പാക്ക് പ്രസിഡൻറ് മുജീബ് കളത്തില്‍ അധ്യക്ഷത വഹിച്ചു.
പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളായ ഹഫ്സ അബ്ദുല്‍ സലാം, ഹനൂന്‍ നൂറുദ്ദീന്‍, ആസിയ ഷിയാസ് റൂന, മുഹൈമിം ഉമര്‍, സ്നേഹില്‍ ചാറ്റര്‍ജി, അശ്വിനി അബിമോന്‍, ആരോഹി മോഹന്‍, താഹ ഫൈസല്‍ ഖാന്, മൈമൂന ബുട്ടൂല്, റീമ അബ്ദുല്‍ റസാഖ്, സൈനബ് ബിന്ത് പര്‍വേസ്, സയിദ് ഫാത്തിമ ഷിറാസ്, അരീജ് അബ്ദുല്‍ ബാരി എന്നിവര്‍ ഡിസ്പാക്കിന്റെ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. ക്ലസ്റ്റര്‍ മീറ്റില്‍ പങ്കെടുത്ത് വിജയം വരിച്ച 35 വിദ്യാർഥികള്‍ക്കും വേദിയില്‍ മെഡല്‍ സമ്മാനിച്ചു. ഇറാം ഗ്രൂപ് സി.ഇ.ഒ അബ്ദുല്‍ റസാഖ്, മുഹമ്മദ് നജാത്തി, പി.എ.എം. ഹാരിസ്, വിദ്യാധരന് (നവോദയ), സിദ്ദീഖ് പാണ്ടികശാല (കെ.എം.സി.സി), പി.ടി. അലവി, ശിഹാബ് കൊയിലാണ്ടി, മുസ്തഫ തലശ്ശേരി, സി.കെ. ഷഫീഖ്, അഷ്റഫ് ആലുവ, ഷമീം കാട്ടാക്കട എന്നിവര്‍ അവാര്‍ഡുകളും മെഡലുകളും സമ്മാനിച്ചു.
ഡിസ്പാക് ഭാരവാഹികളായ നവാസ് ചൂന്നാടന്‍, ഗുലാം ഫൈസല്‍, നാസര്‍ കടവത്ത്, ഫൈസി വാറങ്കോടന്‍ എന്നിവര്‍ നേതൃത്വം നല്കി. ജനറൽ സെക്രട്ടറി നജീബ് അരഞ്ഞിക്കല്‍ സ്വാഗതവും ട്രഷറര്‍ ഷിയാസ് കണിയാപുരം നന്ദിയും പറഞ്ഞു. റാബിയ ഷിനു, നിസാം യൂസുഫ് എന്നിവര്‍ അവതാരകരായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.