റിയാദ്: കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നടപ്പാക്കി വരുന്ന ഏകീകൃത സി.എച്ച്. സെൻറർ ഫണ്ട് സമാഹരണം വഴി സ്വരൂപിച്ച ഫണ്ട് കേരളത്തിലെ വിവിധ സി.എച്ച് സെൻററുകൾക്ക് വിതരണം ചെയ്തു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് റസാഖ് വളക്കൈ വിതരണോദ്ഘാടനം നിർവഹിച്ചു.
പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സൗദി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് യോഗം ഉദ്ഘാടനം ചെയ്തു.
നിർധന രോഗികൾക്ക് ചികിത്സയും ഭക്ഷണവുമടക്കം വിവിധ സേവനങ്ങൾ സൗജന്യമായി നൽകുന്ന സി.എച്ച് സെൻററുകൾ പ്രതിദിനം ആയിരങ്ങൾക്കാണ് ആശ്വാസമേകുന്നത്. സൗജന്യ ഡയാലിസിസ്, സൗജന്യ ഭക്ഷണം, സ്കാനിങ് സെൻറർ, സൗജന്യ മരുന്ന്, ലാബ്, ആംബുലൻസ് സേവനങ്ങൾ തുടങ്ങി ഒട്ടേറെ സേവനങ്ങളാണ് കേരളത്തിലെ പ്രധാന ആശുപത്രികൾക്ക് അനുബന്ധമായി പ്രവർത്തിക്കുന്ന സി.എച്ച് സെൻററുകൾ നൽകി വരുന്നത്. ദിനേന ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന സി.എച്ച് സെൻററുകൾക്ക് കൈത്താങ്ങാവാൻ റിയാദ് കെ.എം.സി.സിയുടെ നേതൃത്വത്തിൽ സമാഹരിച്ച പണമാണ് വിവിധ ചാപ്റ്ററുകൾ മുഖേന സി.എച്ച് സെൻററുകൾക്ക് നൽകിയത്.
തിരുവനന്തപുരം, കോഴിക്കോട്, തളിപ്പറമ്പ്, മങ്കട, താമരശ്ശേരി, മലപ്പുറം, വള്ളിക്കുന്ന്, തൃശൂർ, നിലമ്പൂർ, പെരിന്തൽമണ്ണ, വയനാട്, തിരൂർ, തവനൂർ, എറണാകുളം, തൃക്കരിപ്പൂർ, ദയ സെൻററുകൾക്കാണ് ഫണ്ട് കൈമാറിയത്. വൈസ് പ്രസിഡൻറ് ഹാരിസ് തലാപ്പിൽ ഫണ്ട് സംബന്ധമായ വിശദീകരണം നൽകി.
യു.പി. മുസ്തഫ, കെ.ടി. അബൂബക്കർ, മുജീബ് ഉപ്പട, സിദ്ദീഖ് കോങ്ങാട്, സിദ്ദീഖ് തുവ്വൂര്‍, അബ്ദുറഹ്മാൻ ഫറോക്ക്, നൗഷാദ് ചാക്കീരി, ഷംസു പെരുമ്പട്ട, മാമുക്കോയ തറമ്മൽ, ഷാഹിദ് മാസ്റ്റർ, ബാവ താനൂർ, പി.സി. അലി വയനാട്, ഷഫീഖ് കൂടാളി, റഹ്മത്ത് അഷ്റഫ്, ജസീല മൂസ എന്നിവർ സംസാരിച്ചു. ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ സ്വാഗതവും ആക്ടിങ് സെക്രട്ടറി കബീർ വൈലത്തൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.