റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ റമദാൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി റൗദ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ കിറ്റ് വിതരണം ആരംഭിച്ചു. കോവിഡ് മഹാമാരിക്കാലത്ത് തൊഴിലും ശമ്പളവും ഇല്ലാതെ കഷ്ടപ്പെടുന്ന തൊഴിലാളികളുൾപ്പെടെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക്കു വേണ്ടിയാണ് ഇഫ്താർ കിറ്റ് വിതരണം.
റൗദ ഏരിയയിലെ കച്ചവട സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെ 350ലധികം കിറ്റുകൾ വിതരണം ചെയ്തു.തുടർന്നുള്ള ദിവസങ്ങളിലും കൂടുതൽ കിറ്റുകൾ വിതരണം നടത്തുന്നുണ്ട്. കേളി റൗദ ഏരിയ ഇഫ്താർ സംഘാടക സമിതി ചെയർമാൻ പി.പി. സലിം, കൺവീനർ കെ.കെ. ഷാജി, ട്രഷറർ സതീഷ്കുമാർ, മറ്റ് ഏരിയ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.