ഡോ. ​എ.​എ. അ​മീ​​ന്‍

ഡോ. ​എ.​എ. അ​മീ​​ന്റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് ഐ.​എം.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി

റി​യാ​ദ്: ഐ.​എ​ൻ.​എ​ൽ ദേ​ശീ​യ ട്ര​ഷ​റ​ർ ഡോ. ​എ.​എ. അ​മീ​​ന്റെ നി​ര്യാ​ണ​ത്തി​ൽ ഐ.​എം.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മാ​തൃ​ക​യാ​ക്കാ​വു​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ഡോ. ​എ.​എ. അ​മീ​ൻ. രാ​ഷ്​​ട്രീ​യ മ​ത സാ​മൂ​ഹി​ക രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​െൻറ വി​യോ​ഗം ക​ന​ത്ത ന​ഷ്​​ട​മാ​ണെ​ന്ന്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​ന്റെ വി​യോ​ഗം പാ​ർ​ട്ടി​ക്കും പൊ​തു​രം​ഗ​ത്തി​നും വ​ലി​യ വി​ട​വാ​ണ് ന​ൽ​കു​ന്ന​തെ​ന്ന്​ അ​നു​ശോ​ച​ന യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്‌​ത സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സാ​യി​ദ് ക​ള്ളി​യ​ത്ത് അ​ഭി​പ്രാ​യ​പെ​ട്ടു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​സ്നി വ​ട്ട​ക്കി​ണ​ർ, ഇ​സ്ഹാ​ഖ് ത​യ്യി​ൽ, അ​ഫ്സ​ൽ ക​ട്ട​പ്പ​ള്ളി, ഇ​ക്ബാ​ൽ ന​രി​പ്പ​റ്റ, റ​ഷീ​ദ് ഇ​രി​ക്കൂ​ർ, മു​നീ​ർ ക​രു​മ്പി​ൽ, ഹാ​ശിം ഇ​രി​ക്കൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Dr. A.A.Ammen;s Death. IMCC Riyadh Central Committee condoles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.