അൽഖോബാർ: പൂന്തോട്ടങ്ങൾ, പാർക്കുകൾ, വാട്ടർ ഫ്രൻഡ്, കോർണിഷ് എന്നിവ സജ്ജീകരിച്ച് കിഴക്കൻ മേഖല നഗരസഭ ഈദുൽ ഫിത്റിനായുള്ള ഒരുക്കം പൂർത്തിയാക്കി. ഇതിെൻറ ഭാഗമായി 80 ഉദ്യാനങ്ങൾ പുതുതായി തയാറാക്കി.
പൊതു തെരുവുകളിലും സ്ക്വയറുകളിലും പാർക്കുകളിലും അഞ്ചു ലക്ഷത്തിലധികം സീസണൽ പൂക്കൾ നട്ടു. പാർക്കുകളിൽ 465 വിവിധ ഗെയിമുകൾ, ഹരിത പ്രദേശങ്ങൾ, സൗന്ദര്യാത്മക മോഡലുകൾ, ജലധാരകൾ, ഇരിപ്പിട കസേരകൾ, നടപ്പാതകൾ, മരങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
ഇതിന് പുറമെ കോർണിഷിലെത്തുന്ന സന്ദർശകർ പാലിക്കേണ്ട മുൻകരുതൽ നടപടികളുടെ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന വിവിധ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. കോവിഡിെൻറ പശ്ചാത്തലത്തിൽ 20ലധികം ആളുകൾ കൂട്ടംകൂടുന്നതിന് നിയന്ത്രണമുണ്ട്. നിയമലംഘനങ്ങൾ പരിശോധിക്കാൻ സുരക്ഷ ഉദ്യോഗസ്ഥർ രംഗത്തുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.