റിയാദ്: സൗദിയില്‍ വിദേശികൾക്ക് ഡ്രൈവിങ് ലൈസന്‍സിന് പുതിയ നിബന്ധന ഏര്‍പ്പെടുത്താന്‍ നീക്കം നടക്കുന്നതായി ട്രാഫിക് വിഭാഗം വ്യക്തമാക്കി. ഡ്രൈവര്‍ വിസയിലല്ലാതെ മറ്റു തൊഴിലുകള്‍ക്ക് സൗദിയിലെത്തുന്നവര്‍ക്ക് ലൈസന്‍സ് നല്‍കുന്നത് നിയന്ത്രിക്കുന്നതിനെ കുറിച്ച് തൊഴില്‍ മന്ത്രാലയവുമായി ആലോചിച്ചുവരികയാണെന്ന് ട്രാഫിക് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ബസ്സാമി പറഞ്ഞു. സൗദി നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിന് പരിഹാരം എന്ന നിലക്കാണ് പുതിയ നീക്കം.
നിബന്ധന കൂടാതെ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് ഗതാഗതക്കുരുക്കിനും അപകടനിരക്ക് വര്‍ധിക്കാനും കാരണമാവുന്നുണ്ടെന്നാണ് ട്രാഫിക് വിഭാഗത്തിെൻറ വിലയിരുത്തല്‍. തൊഴില്‍, വരുമാനം, സേവന, വേതന നിലവാരം എന്നിവ പരിഗണിക്കാതെ ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്ന നയമാണ് വിദേശികള്‍ക്കിടയില്‍ വാഹനങ്ങള്‍ പെരുകാന്‍ കാരണം. കുവൈത്ത് പോലുള്ള അയല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നടപ്പാക്കിയ മാനദണ്ഡം സൗദിയിലും നടപ്പാക്കണമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. ശമ്പളത്തെ അടിസ്ഥാനമാക്കി ലൈസന്‍സ് നല്‍കുന്ന രീതിയാണ് കുവൈത്തില്‍ നടപ്പാക്കിയിരുന്നതെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.