ജിദ്ദ: ഹൂതികൾക്ക് അറബ് സഖ്യസേനയുടെ തിരിച്ചടി. തുടർച്ചയായി സൗദിയിലേക്ക് ആക്രമണം നടത്തിയ ഹൂതികൾക്കെതിരെ ശ നിയാഴ്ച സഖ്യസേന വ്യോമാക്രമണം നടത്തി. യമനിലെ ഹജ്ജ പ്രവിശ്യയിലെ ഹൂതി സൈനിക കേന്ദ്രത്തിന് നേരെയാണ് സഖ്യസേന വ്യോമാക്രമണം നടത്തിയത്. സ്ഫോടക വസ്തുക്കളും ആയുധങ്ങളും നിറച്ച വാഹനങ്ങളും ആയുധപ്പുരകളും ഹൂതി സൈനിക പോസ ്റ്റുകളും ആക്രമിക്കപ്പെട്ടു. വിശദാംശങ്ങൾ സഖ്യസേന പുറത്തുവിട്ടിട്ടില്ല. ഹൂതികളുടെ ആക്രമണ പദ്ധതികളെ നിർവീര്യമാക്കുമെന്ന് സേന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
സൗദിയിലെ നജ്റാൻ വിമാനത്താവളം ലക്ഷ്യമാക്കി കഴിഞ്ഞയാഴ്ച രണ്ട് തവണ ഹൂതി ഡ്രോൺ ആക്രമണശ്രമം നടന്നിരുന്നു. രണ്ട് തവണയും സ്ഫോടക വസ്തു നിറച്ച ഡ്രോൺ സൗദി പ്രതിരോധ സംവിധാനം തകർക്കുകയായിരുന്നു. ജനവാസകേന്ദ്രം ലക്ഷ്യമാക്കി ഹൂതികൾ നടത്തുന്ന ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുെമന്ന് സഖ്യസേന വ്യക്തമാക്കിയതാണ്. സൗദിക്ക് നേരെ നടന്ന ആക്രമണത്തെ യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടറസ് അപലപിച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച മക്കയും ജിദ്ദയും ലക്ഷ്യമാക്കി ബാലിസ്റ്റിക് മിെസെൽ ആക്രമണവും നടന്നിരുന്നു. ഇതെല്ലാം സൗദി പ്രതിരോധ സംവിധാനം തകർക്കുകയായിരുന്നു. റിയാദിലെ അരാംകോ എണ്ണക്കുഴൽ തകർത്തതും ദുബൈതീരത്ത് സൗദി എണ്ണടാങ്കറുകൾക്ക് നേരെ ആക്രമണം നടന്നതും കഴിഞ്ഞ ആഴ്ചകളിലാണ്. ഇറാൻ പിന്തുണയോടെ ഹൂതികൾ നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സഖ്യസേന ആവർത്തിച്ചാവശ്യപ്പെടുേമ്പാഴാണ് യു. എൻ സമാധാന ശ്രമങ്ങൾ തകർക്കുന്ന വിധത്തിൽ ഹൂതികളുടെ ഭാഗത്ത് നിന്ന് കഴിഞ്ഞ ആഴ്ച ആക്രമണപരമ്പര ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.