ജിദ്ദ: സൗദി ലക്ഷ്യമാക്കി ഹൂതികൾ നടത്തിയ േഡ്രാൺ ആക്രമണം പ്രതിരോധിച്ച് തകർത്തതായി സൗദി സഖ്യസേന അറിയിച്ചു. യമൻ വ്യോമപരിധിയിൽ വെച്ചുതന്നെ ഡ്രോൺ തകർക്കുകയായിരുന്നുവെന്ന് വക്താവ് കേണൽ തുർക്കി അൽ മാലിക്കി പറഞ്ഞു. ചൊവ്വാഴ്ചയാണ് ആക്രമണശ്രമമുണ്ടായത്. ലക്ഷ്യം കാണുന്നതിൽ പരാജയപ്പെടുകയാണെങ്കിലും ഹുതികൾ ആക്രമണം തുടരുകയാണ്.
വിഭജനവാദികള്‍ കൈയടക്കിയ മേഖലകളിൽ സൗദി സൈന്യമെത്തി
ജിദ്ദ: യമനില്‍ വിഭജനവാദികള്‍ കൈയടക്കിയ മേഖലകളിലേക്ക് സൗദി അറേബ്യയുടെ സൈന്യം എത്തിയതായി റിപ്പോർട്ട്. യമന്‍ സര്‍ക്കാറും വിഭജനവാദികളും തമ്മിലുള്ള വെടിനിര്‍ത്തല്‍ ശ്രമങ്ങളെ സഹായിക്കാനാണ് നീക്കമെന്ന് സഖ്യസേന വിശദീകരിച്ചു. യമനില്‍ നൂറിലേറെ പേര് കൊല്ലപ്പെട്ടത് ഹൂതി ആയുധ കേന്ദ്രത്തിലാണെന്ന് ആകാശ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് സഖ്യസേന അവകാശപ്പെട്ടു. വ്യോമാക്രമണത്തിന് മുന്നേ പരിശോധന പൂര്‍ത്തിയാക്കിയിരുന്നുവെന്ന് വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. വേണ്ട മാര്‍ഗ നിര്‍ദേശങ്ങളും നല്‍കിയതാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
തെക്കന്‍ യമന്‍ പ്രത്യേക രാജ്യമാക്കണമെന്ന് ആവശ്യപ്പെടുന്ന വിഭജനവാദികള്‍ വിവിധ മേഖലകള്‍ പിടിച്ചെടുത്തിരുന്നു. ഇതോടെ യമന്‍ സൈന്യവും വിഭജനവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ കനത്തതോടെയാണ് സൗദി സൈന്യം ശബ്വ പ്രവിശ്യയില്‍ എത്തിയത്. ഇരുകൂട്ടരും തമ്മിലുള്ള വെടിനിര്‍ത്തലിന് മുന്നോടിയായി സൈനിക വിന്യാസം തുടരുകയാണ്. ഇതിനിടെ, യമനില്‍ ഹൂതി കേന്ദ്രത്തിലാണ് ആക്രമണം നടന്നതെന്ന് സഖ്യസേന റിയാദിലെ വാര്‍ത്തസമ്മേളനത്തില്‍ വിശദീകരിച്ചു. സഖ്യസേന നടത്തിയ ആക്രമണത്തില്‍ നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇത് തടവുകേന്ദ്രമാണെന്നാണ് ഹൂതികളുടെ അവകാശവാദം. എന്നാല്‍, ആയുധ സംഭരണ കേന്ദ്രത്തില്‍ തടവുകാരെ പാര്പ്പിച്ചെങ്കില് അത് യുദ്ധക്കുറ്റമാണെന്ന് സഖ്യം ചൂണ്ടിക്കാട്ടി.
മികച്ച പ്രതിരോധ സംവിധാനങ്ങളാണ് സഖ്യസേനയുടേതെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൂതികൾക്കും അവരുടെ സന്നാഹങ്ങൾക്കും കനത്ത നാശം നേരിട്ടതിെൻറ ഫലമാണ് അവരുടെ ആക്രമണശ്രമങ്ങൾ. അതിനിടെ യമനിലെ ദാമറില് സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞതായി റെഡ് ക്രസൻറ് അറിയിച്ചു. ഹൂതികള്‍ ആയുധങ്ങള്‍ വേര്‍തിരിക്കുന്ന കേന്ദ്രത്തിലാണ് ആക്രമണം നടത്തിയതെന്നാണ് സഖ്യസേന വ്യക്തമാക്കിയത്. അന്താരാഷ്്ട്ര കരാറിെൻറ ഭാഗമായി കൈമാറാനുള്ള തടവുകാരെ പാര്‍പ്പിച്ച ജയിലാണ് ആക്രമിച്ചതെന്നായിരുന്നു ഹൂതികളുടെ വാദം.
യമനിലെ ഹൂതി നിയന്ത്രണത്തിലുള്ള സന്‍ആയില്‍ നിന്ന് നൂറ് കി.മീ അകലെയാണ് ദാമര്‍ പ്രദേശം. ഇവിടെ ഹൂതികള്‍ പിടികൂടിയവരെ പാര്‍പ്പിച്ച സ്ഥലത്താണ് സഖ്യസേനാ ആക്രമണം നടന്നതെന്ന് ഹൂതികള്‍ വിശദീകരിക്കുന്നു. ഈ വാദം തള്ളിയ സൗദി സഖ്യസേന, ആക്രമണം നടത്തിയത് ഹൂതികളുടെ ആയുധപ്പുരയിലാണെന്ന് ആവര്‍ത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.