ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ലഹരി ബോധവത്കരണ പരിപാടി
പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു
ജുബൈൽ: ആഗോള തലത്തിൽ തന്നെ മയക്കുമരുന്ന് മാഫിയ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ലഹരി കടത്തുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. പല രൂപങ്ങളിൽ പ്രായഭേദമില്ലാതെ മാനവരാശിയെ പിടിമുറുക്കിയിരിക്കുന്നത് ഏറെ ഗൗരവത്തോടെ കാണേണ്ടതാണെന്നും ലഹരി മാഫിയക്കെതിരെ സ്വാർഥത വെടിഞ്ഞ് സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവജന ബോധവത്കരണ കാമ്പയിന്റെ ഭാഗമായി ‘ബാറ്റിൽ എഗെയ്ൻസ്റ്റ് ഡ്രഗ്സ്’ എന്ന തലക്കെട്ടിൽ ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരേസമയം നിരവധി ബാറുകൾ തുറക്കുകയും ലഹരിക്കെതിരെ നിലകൊള്ളുകയും ചെയ്യുന്ന സർക്കാറിന്റെ ഇരട്ടത്താപ്പ് നയം നമ്മുടെ നാടിന് ദോഷമാണ്. നീതിപാലകർക്ക് പുറമെ, ലഹരിക്കെതിരെ രാഷ്ട്രീയ മത സാംസ്കാരിക സംഘടനകളും നേതൃപരമായ ദൗത്യം ഏറ്റെടുക്കേണ്ടതുണ്ട്. കുട്ടികളാണ് പ്രധാനമായും ലഹരി റാക്കറ്റുകളുടെ ചതി പ്രയോഗങ്ങളിൽ വീഴുന്നത്. ഇത്തരക്കാർ കുട്ടികളെ വലവീശിപ്പിടിച്ച് മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുന്നതിന്റെ പ്രത്യാഘാതം ഭയാനകമാണ്. ‘സകല തിന്മകളുടെയും പ്രഭവകേന്ദ്രമാണ് ലഹരി’ എന്നാണ് ഇസ്ലാമും ഇതര പ്രത്യയ ശാസ്ത്രങ്ങളും മനുഷ്യരെ പഠിപ്പിച്ചത്.
കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും സ്നേഹ വായ്പ്പോടെ ചേർത്തുപിടിച്ച് രാഷ്ട്ര-നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കി സഹായ മനോഭാവമുള്ള ഭാവിയുടെ നല്ല പൗരന്മാരാക്കി തീർക്കാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും കഴിയും. വികലമായ സമ്മർദങ്ങൾ കുട്ടികളുടെ വളർച്ചയെ മുരടിപ്പിക്കും. പഠനത്തിൽ മികവ് പുലർത്തുന്നതോടൊപ്പം പ്രയാസം അനുഭവിക്കുന്നവന്റെ വേദന അറിയാനും കുട്ടികൾക്ക് സാധിക്കണം. ലഹരിക്കെതിരെയുള്ള ബോധവത്കരണ യജ്ഞത്തിന് തുടക്കം കുറിച്ച കെ.എം.സി.സിയുടെ പ്രവർത്തനം ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഉസ്മാൻ ഒട്ടുമ്മൽ അധ്യക്ഷത വഹിച്ചു.
അർഷദ് ബിൻ ഹംസ, സാറ ബായ് സൈഫുദ്ദീൻ, എൻ. സനിൽ കുമാർ എന്നിവർ സംസാരിച്ചു. ഡോ. ഫവാസ് ലഹരിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ വിശദീകരിച്ചു. ഹജ്ജിന് യാത്രയാവുന്ന ശരീഫ് ആലുവ, ഹസ്സൻ കോയ ചാലിയം എന്നിവരെ ചടങ്ങിൽ ആദരിച്ചു. കാദർ ചെങ്കള, മാലിക് മക്ബൂൽ, ഒ.പി. ഹബീബ്, റഹ്മാൻ കാരയാട്, മഹ്മൂദ് പൂക്കാട്, നൗഷാദ് തിരുവനന്തപുരം തുടങ്ങിവർ പങ്കെടുത്തു. നൗഷാദ് കെ.എസ്. പുരം, ഷിബു കവലയിൽ, റാഫി കൂട്ടായി, സലാം പഞ്ചാര, ഇബ്രാഹിം കുട്ടി, ഫാസിൽ, അബ്ദുൽ നാസർ മഞ്ചേരി, അമീർ അസ്ഹർ, മുഹമ്മദ് കുട്ടി മാവൂർ, റഫീഖുദ്ദീൻ, ഫാറൂഖ് സ്വലാഹി, അബൂബക്കർ, റഷീദ് കൈപ്പാക്കൽ, നിസാം യാക്കൂബ്, ജമാൽ കോയപ്പള്ളി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഷംസുദ്ദീൻ പള്ളിയാളി സ്വാഗതവും ഫിറോസ് വാൽക്കണ്ടി നന്ദിയും പറഞ്ഞു.ജുബൈൽ: ആഗോള തലത്തിൽ തന്നെ മയക്കുമരുന്ന് മാഫിയ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ലഹരി കടത്തുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. പല രൂപങ്ങളിൽ പ്രായഭേദമില്ലാതെ മാനവരാശിയെ പിടിമുറുക്കിയിരിക്കുന്നത് ഏറെ ഗൗരവത്തോടെ കാണേണ്ടതാണെന്നും ലഹരി മാഫിയക്കെതിരെ സ്വാർഥത വെടിഞ്ഞ് സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവജന ബോധവത്കരണ കാമ്പയിന്റെ ഭാഗമായി ‘ബാറ്റിൽ എഗെയ്ൻസ്റ്റ് ഡ്രഗ്സ്’ എന്ന തലക്കെട്ടിൽ ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരേസമയം നിരവധി ബാറുകൾ തുറക്കുകയും ലഹരിക്കെതിരെ നിലകൊള്ളുകയും ചെയ്യുന്ന സർക്കാറിന്റെ ഇരട്ടത്താപ്പ് നയം നമ്മുടെ നാടിന് ദോഷമാണ്. നീതിപാലകർക്ക് പുറമെ, ലഹരിക്കെതിരെ രാഷ്ട്രീയ മത സാംസ്കാരിക സംഘടനകളും നേതൃപരമായ ദൗത്യം ഏറ്റെടുക്കേണ്ടതുണ്ട്. കുട്ടികളാണ് പ്രധാനമായും ലഹരി റാക്കറ്റുകളുടെ ചതി പ്രയോഗങ്ങളിൽ വീഴുന്നത്. ഇത്തരക്കാർ കുട്ടികളെ വലവീശിപ്പിടിച്ച് മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുന്നതിന്റെ പ്രത്യാഘാതം ഭയാനകമാണ്. ‘സകല തിന്മകളുടെയും പ്രഭവകേന്ദ്രമാണ് ലഹരി’ എന്നാണ് ഇസ്ലാമും ഇതര പ്രത്യയ ശാസ്ത്രങ്ങളും മനുഷ്യരെ പഠിപ്പിച്ചത്.
കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും സ്നേഹ വായ്പ്പോടെ ചേർത്തുപിടിച്ച് രാഷ്ട്ര-നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കി സഹായ മനോഭാവമുള്ള ഭാവിയുടെ നല്ല പൗരന്മാരാക്കി തീർക്കാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും കഴിയും. വികലമായ സമ്മർദങ്ങൾ കുട്ടികളുടെ വളർച്ചയെ മുരടിപ്പിക്കും. പഠനത്തിൽ മികവ് പുലർത്തുന്നതോടൊപ്പം പ്രയാസം അനുഭവിക്കുന്നവന്റെ വേദന അറിയാനും കുട്ടികൾക്ക് സാധിക്കണം. ലഹരിക്കെതിരെയുള്ള ബോധവത്കരണ യജ്ഞത്തിന് തുടക്കം കുറിച്ച കെ.എം.സി.സിയുടെ പ്രവർത്തനം ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഉസ്മാൻ ഒട്ടുമ്മൽ അധ്യക്ഷത വഹിച്ചു.
അർഷദ് ബിൻ ഹംസ, സാറ ബായ് സൈഫുദ്ദീൻ, എൻ. സനിൽ കുമാർ എന്നിവർ സംസാരിച്ചു. ഡോ. ഫവാസ് ലഹരിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ വിശദീകരിച്ചു. ഹജ്ജിന് യാത്രയാവുന്ന ശരീഫ് ആലുവ, ഹസ്സൻ കോയ ചാലിയം എന്നിവരെ ചടങ്ങിൽ ആദരിച്ചു. കാദർ ചെങ്കള, മാലിക് മക്ബൂൽ, ഒ.പി. ഹബീബ്, റഹ്മാൻ കാരയാട്, മഹ്മൂദ് പൂക്കാട്, നൗഷാദ് തിരുവനന്തപുരം തുടങ്ങിവർ പങ്കെടുത്തു.
നൗഷാദ് കെ.എസ്. പുരം, ഷിബു കവലയിൽ, റാഫി കൂട്ടായി, സലാം പഞ്ചാര, ഇബ്രാഹിം കുട്ടി, ഫാസിൽ, അബ്ദുൽ നാസർ മഞ്ചേരി, അമീർ അസ്ഹർ, മുഹമ്മദ് കുട്ടി മാവൂർ, റഫീഖുദ്ദീൻ, ഫാറൂഖ് സ്വലാഹി, അബൂബക്കർ, റഷീദ് കൈപ്പാക്കൽ, നിസാം യാക്കൂബ്, ജമാൽ കോയപ്പള്ളി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഷംസുദ്ദീൻ പള്ളിയാളി സ്വാഗതവും ഫിറോസ് വാൽക്കണ്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.