റിയാദ്: ഇടതു സര്‍ക്കാറിന്റെ അവഗണനയും ആക്ഷേപവും സഹിച്ച് സഹനസമരം നയിക്കുന്ന ആശമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി റിയാദ് ഒ.ഐ.സി.സി വനിതവേദി. അവകാശങ്ങള്‍ക്കായി തെരുവില്‍ കഴിയുന്ന ആശ, അംഗന്‍വാടി ജീവനക്കാര്‍ക്ക് ഈദുല്‍ ഫിത്ര് ദിനത്തില്‍ ബിരിയാണിയും മധുരവും സമ്മാനിക്കും. ‘ആശപ്പെരുന്നാള്’ എന്ന പേരിലാണ് ഐക്യദാര്‍ഢ്യം. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം അഡ്വ. ബിന്ദുകൃഷ്ണ നേതൃത്വം നൽകും. തൊഴിലാളി വര്‍ഗത്തിന്റെ പേരില്‍ അധികാരത്തിലേറിയ ഇടതുമുന്നണി സര്‍ക്കാര്‍ അടിസ്ഥാന ജനവിഭാഗങ്ങളെയും വനിത തൊഴിലാളികളെയും അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് വനിതവേദി കുറ്റപ്പെടുത്തി. വിലക്കയറ്റവും നികുതി വര്‍ധനവും മൂലം പൊറുതിമുട്ടിയ സാധാരണക്കാരന് നിത്യവൃത്തിക്ക് ഗതിയില്ലാതെയാണ് സെക്രട്ടേറിയറ്റ് നടയില്‍ സമരം നയിക്കുന്നത്. അവരെ കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തേണ്ടിവരുമെന്ന് വനിതവേദി പ്രസിഡൻറ് മൃദുല വിനീഷ്, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ജാന്‍സി പ്രഡിന്, ട്രഷറര്‍ സൈഫുന്നിസ സിദ്ദീഖ്, വൈസ് പ്രസിഡൻറുമാരായ സ്മിത മുഹിയുദ്ദീന്, ഭൈമി സുബിന്, സെക്രട്ടറിമാരായ സിംന നൗഷാദ്, ജോജി ബിനോയ്, ശരണ്യ ആഘോഷ് എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.