ജിദ്ദ: ജിദ്ദ കാപ്പിൽ പ്രവാസി കൂട്ടായ്മ ഈദ് ആഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു. പെരിന്തൽമണ്ണക്ക് സമീപമുള്ള കാപ്പിൽ എന്ന സ്ഥലത്തുനിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയാണ് 'കാപ്പ്റൂം'. 'ഇമ്പം ഈദാഘോഷം' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ജിദ്ദ ഹംദാനിയ്യയിലെ ഇസ്തിറാഹയിലാണ് നടന്നത്. നാല് പതിറ്റാണ്ടു കാലത്തെ നീണ്ട പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന കുണ്ടപ്പാടൻ ഹംസ ഹാജിക്ക് പരിപാടിയിൽ യാത്രയയപ്പ് നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കെ.പി. ശബാന ജാസ്മിൻ, പി.ടി. അദ്നാൻ, പി.ടി. സഹൽ എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു.
സുന്ദരിയെ പൊട്ടുതൊടീക്കൽ മത്സരം, ലെമൺ സ്പൂൺ മത്സരം, ചാക്കിലോട്ട മത്സരം, ബോൾ ബാസ്കറ്റിങ് തുടങ്ങിയ എല്ലാവർക്കും ഹരം പകർന്നു. കെ.പി. മുബാറക്കിന്റെ നേതൃത്വത്തിൽ സംഗീത പരിപാടിയും അരങ്ങേറി. ജംഷീർ വെട്ടത്തൂർ, മൻസൂർ വയനാട്, കരീം പാലൂക്കാരൻ, ഷുക്കൂർ, കെ.ടി. സുഹൈൽ, അനസ്, സഫ്‌വാൻ തുടങ്ങിയവര്‍ പാട്ടുകൾ പാടി. കാണികള്‍ക്ക് കൗതുകമുണർത്തി അരങ്ങേറിയ ക്വിസ് മത്സരവും, ദംഷറാഡ്സ് മത്സരവും സദസ്സ് കരഘോഷത്തോടെ സ്വീകരിച്ചു. ഷൂട്ടൗട്ട്, നാലുപേർ വീതം അണി നിരന്ന ഫുട്ബാൾ മത്സരങ്ങളും നടന്നു. ശുഐബ്, യൂസഫ്, കരീം, ജുനൈസ് ബാബു, നൗഷാദ് ഷാഫി, അർഷിദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.