റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള വനിതാവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഈദ് സംഗമം 2024’ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റിയാദ് മലസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപിക മൈമൂന അബ്ബാസ് ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡൻറ് മൃദുല വിനീഷ് അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സജീർ പൂന്തുറ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി കോഓഡിനേറ്റർ റഷീദ് കൊളത്തറ, ദേശീയ കമ്മിറ്റി അംഗം സലീം അർത്തിയിൽ, ജില്ല പ്രസിഡന്റുമാരായ കെ.കെ. തോമസ് പത്തനംതിട്ട, ഷാജി മഠത്തിൽ ഇടുക്കി എന്നിവർ സംസാരിച്ചു.
വനിതാവേദി സെക്രട്ടറി സിംന നൗഷാദ് ആമുഖ ഭാഷണം നിർവഹിച്ചു. സെക്രട്ടറി ശരണ്യ ആഘോഷ് സ്വാഗതവും വൈസ് പ്രസിഡൻറ് ജാൻസി പ്രഡിൻ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി വിവിധ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ 30 വർഷത്തെ അധ്യാപനസേവനം പൂർത്തിയാക്കിയ മൈമൂന അബ്ബാസ്, റിയാദിൽ ആദ്യമായി ഗോൾഡൻ വിസ ലഭിച്ച പ്രമുഖ മലയാളി വ്യവസായി നൗഷാദ് കറ്റാനം (കൊളംമ്പസ് ഗ്രൂപ്), ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന ആൻഡ്രിയ ജോൺസൺ എന്നിവർക്ക് പ്രത്യേക പുരസ്കാരങ്ങൾ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സജീർ പൂന്തുറ, നിഷാദ് ആലങ്കോട്, ബാലുക്കുട്ടൻ എന്നിവർ സമ്മാനിച്ചു.
തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. കൈരളി ഡാൻസ് അക്കാദമി കുട്ടികളായ അൽമ റോസ് മാർട്ടിൻ, അനിത എലിസബത്ത് ജോജി, ലിയോണ ഡാലിയ, അവന്തിക അനൂപ്, അക്ഷയ ശ്യാം, ആമി, അഡോ, അന്ന, ദീക്ഷ വിനീഷ് എന്നിവരുടെ നൃത്തനൃത്യങ്ങളും നേഹ റഷീദ്, ദിയ റഷീദ്, ആൻഡ്രിയ ജോൺസൺ എന്നിവരുടെ സിനിമാറ്റിക് ഡാൻസും അരങ്ങേറി. റിയാദിലെ അറിയപ്പെടുന്ന ഗായകരായ മുഹമ്മദ് സിയാദ്, ജലീൽ കൊച്ചിൻ, അൽത്താഫ് കാലിക്കറ്റ്, ലെന ലോറൻസ്, ആൻഡ്രിയ ജോൺസൺ, ബീഗം, സഫ ഷിറാസ്, ഇയാസ്, ഇഷാൻ, ഷെഹിയ സിറാസ്, അയാറ റഷീദ്, വഹാബ് പട്ടേപ്പാടം, വഹാബ് ചിലങ്ക, ഹനീഫ പട്ടേപ്പാടം, ഹൃദയ ഹരീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ സംഗീത സന്ധ്യ അരങ്ങേറി. സണ്ണി കൂട്ടിക്കൽ അവതരിപ്പിച്ച മിമിക്രി വ്യത്യസ്തത കൊണ്ട് ജനശ്രദ്ധയാകർഷിച്ചു. വൈസ് പ്രസിഡന്റ് സ്മിതാ മൂഹിയുദ്ദീൻ, സെക്രട്ടറിമാരായ റീന ജോജി, ജോജി ബിനോയ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വനിതാ വേദി വൈസ് പ്രസിഡൻറ് ഭൈമി സുബിൻ അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.