ജിദ്ദ: ജിദ്ദയിലെ കൊണ്ടോട്ടിക്കാരുടെ കൂട്ടായ്മയായ 'കൊണ്ടോട്ടി സെൻറർ' ഈദ് നൈറ്റ് 24 പരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെ പരിപാടികൾ, ഗാനമേള, മോട്ടിവേഷൻ ക്ലാസ്, പ്രതിഭകളെ ആദരിക്കൽ എന്നിവ നടന്നു. മോട്ടിവേഷൻ ക്ലാസ് റിഷ്നി ഹസ്സൻ കൊണ്ടോട്ടി നയിച്ചു. കെ.കെ. സി സലാം, റിൻഷി ഹസ്സൻ, റഷീദ് ചുള്ളിയൻ, ആമിന ബഷീർ കൊമ്മേരി (സൗദി ബിറ്റ്മിൻ്റൽ ചാമ്പ്യൻഷിപ്പ് അണ്ടർ 17 .2023 റണ്ണേഴ്സ് അപ്പ്), മൊയ്തീൻ കോയ കടവണ്ടി, കദീജ സഫ്രീന (പ്ലസ് വൺ ടോപ്പർ ഇന്ത്യൻ ഇൻറർനാഷണൽ സ്കൂൾ ജിദ്ദ) എന്നിവർ ഉപഹാരങ്ങൾ കൈമാറി.
സലീം മധുവായിയുടെ അധ്യക്ഷതയിൽ ഒരുമ മഹല്ല് കോഡിനേഷൻ മുൻ പ്രസിഡൻറ് റഫീഖ് ചെറുശ്ശേരി ഉദ്ഘാടനം ചെയ്തു. കബീർ കൊണ്ടോട്ടി, റഷീദ് ചുള്ളിയൻ, എ.ടി. ബാവ തങ്ങൾ, ഹസ്സൻ കൊണ്ടോട്ടി, മൊയ്തീൻകോയ കടവണ്ടി, കെ.കെ.സി. സലാം, കെ.കെ. മുഹമ്മദ് ചിറയിൽ എന്നിവർസാരിച്ചു. അനസ് മുസ്ലാരങ്ങാടി, ദർശന ടി വി കുട്ടിക്കുപ്പായം ഫൈനലിസ്റ്റ് ഹിഷാം അങ്ങാടിപ്പുറം, നിയാസ്, അഫ്സൽ കൊണ്ടോട്ടി, ആഷിഖ് തുറക്കൽ, മൻസൂർ വാഴക്കാട്, ഹസ്സൻ കൊണ്ടോട്ടി, ജൂസൈന ഹസ്സൻ, ജംഷീർ നീറാട്, ഗഫൂർ കൊണ്ടോട്ടി എന്നിവർ ഗാനമാലപിച്ചു. കൂപ്പൺ നറുക്കെടുപ്പിൽ വിജയികൾക്കുള്ള സമ്മാനം അബ്ദുല്ല മുക്കണ്ണിയും ഇർഷാദ് കളത്തിങ്ങലും നൽകി. കബീർ നീറാട്, റഫീഖ് മധുവായി, റഹീസ് ചേനങ്ങാടൻ, എ.ടി നസ്റു, ഷാലു, അൻസാർ, റിയാസ് ചുള്ളിയൻ, ഹിദായത്തുല്ല എന്നിവർ നേതൃത്വം നൽകി. റഹ്മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.