സൗദിയിൽ ബലിപെരുന്നാൾ വെള്ളിയാഴ്​ച

ജിദ്ദ: തിങ്കളാഴ്​ച മാസപ്പിറവി കാണാത്തതിനാൽ സൗദിയിൽ ബലിപെരുന്നാൾ ജുലൈ 31ന്​ (വെള്ളിയാഴ്​ച) ആയിരിക്കുമെന്ന്​ സൗദി സുപ്രീം കോടതി അറിയിച്ചു. ദുൽഖഅദ്​ 29ന്​ (തിങ്കളാഴ്​ച) ദുൽഹജ്ജ്​ മാസപ്പിറവി നിരീക്ഷിക്കാൻ സൂപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. അന്നേദിവസം മാസപ്പിറവി എവിടെയും കാണാൻ കഴിഞ്ഞില്ല. 

ചൊവ്വാഴ്​ച ദുൽഖഅദ്​ 30 പൂർത്തിയാക്കും. ദുൽഹജ്ജ്​ ഒന്ന്​ ബുധനാഴ്​ചയായിരിക്കും. ഹജ്ജി​​െൻറ സുപ്രധാന ചടങ്ങ്​ അറഫ ദിനം ജുലൈ 30 വ്യാഴാഴ്​ചയായിരിക്കുമെന്നും സൗദി സുപ്രീം കോടതി വ്യക്തമാക്കി.

Tags:    
News Summary - eid in saudi on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.