ഹാ​ജി​മാ​ർ മ​സ്ജി​ദു​ൽ ഹ​റാ​മി​ലേ​ക്കെ​ത്താ​ൻ ബ​സി​ൽ ക​യ​റു​ന്നു

മക്കയിൽ ഇന്ത്യൻ ഹാജിമാരുടെ സുഗമ യാത്രക്കായി വിപുല സംവിധാനങ്ങൾ

മ​ക്ക: ഇ​ന്ത്യ​ൻ ഹാ​ജി​മാ​ർ സൗ​ദി​യി​ലെ​ത്തി​യാ​ൽ യാ​ത്ര​ക​ൾ മു​ഴു​വ​ൻ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത് ബ​സു​ക​ളി​ലാ​ണ്. വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, മ​ദീ​ന, മ​ക്ക, ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ ഹാ​ജി​മാ​ർ​ക്ക് അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള ബ​സു​ക​ളാ​ണ് ആ​ശ്ര​യം.

ഈ ​സൗ​ക​ര്യ​ങ്ങ​ൾ അ​ത​ത് ഹ​ജ്ജ് സ​ർ​വി​സ് ക​മ്പ​നി​ക​ളാ​ണ് ഒ​രു​ക്കു​ന്ന​ത്. ഹ​ജ്ജ് ദി​ന​ങ്ങ​ളി​ൽ ഹ​ജ്ജ് സ​ർ​വി​സ് ക​മ്പ​നി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​റ​ഞ്ഞ ശ​ത​മാ​നം ഹാ​ജി​മാ​ർ​ക്ക് മ​ഷാ​ഇ​ർ മെ​ട്രോ ട്രെ​യി​ൻ സ​ർ​വി​സു​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വും. ഹാ​ജി​മാ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ ദി​ന​ങ്ങ​ൾ ചെ​ല​വ​ഴി​ക്കു​ന്ന മ​ക്ക അ​സീ​സി​യ​യി​ലെ​യും ന​സീ​മി​ലെ​യും താ​മ​സ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് ഹ​റ​മി​ലേ​ക്കും തി​രി​ച്ചു​മു​ള്ള ഗ​താ​ഗ​ത​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​നാ​ണ്.

മ​സ്ജി​ദു​ൽ ഹ​റാ​മി​ൽ​നി​ന്ന് എ​ട്ട് മു​ത​ൽ 10 വ​രെ കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഇ​ന്ത്യ​ൻ ഹാ​ജി​മാ​രു​ടെ താ​മ​സ​കേ​ന്ദ്ര​ങ്ങ​ൾ. ഇ​വി​ടെ​നി​ന്ന് മ​സ്ജി​ദു​ൽ ഹ​റാ​മി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് ബ​സു​ക​ളി​ലാ​ണ്. ഇ​തി​നാ​യി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള 500 ല​ധി​കം ബ​സു​ക​ളാ​ണ്‌ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഹാ​ഫി​ൽ, അ​ൽ ഖാ​യി​ദ് എ​ന്നീ ക​മ്പ​നി​ക​ളു​ടെ ബ​സു​ക​ളാ​ണ് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. ഹ​റ​മി​ലേ​ക്കു​ള്ള ബ​സു​ക​ൾ കു​ദാ​യ്, മ​ഹ​ബ​സ് ജി​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് നേ​രി​ട്ട് സ​ർ​വി​സ്. അ​വി​ടെ നി​ന്ന് സൗ​ദി സ​ർ​ക്കാ​റി​ന്റെ കീ​ഴി​ലു​ള്ള മ​റ്റു ബ​സു​ക​ളി​ൽ കേ​റി വേ​ണം ഹ​റ​മി​ലെ​ത്താ​ൻ. ബാ​ബ് അ​ലി, ക്ലോ​ക്ക് ട​വ​റി​ന് താ​ഴെ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രു​ക്കി​യ ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലാ​ണ് ഹ​റ​മി​ലേ​ക്കെ​ത്തു​ന്ന ഹാ​ജി​മാ​ർ വ​ന്നി​റ​ങ്ങു​ന്ന​ത്.

24 മ​ണി​ക്കൂ​റും ഷ​ട്ടി​ല്‍ സ​ര്‍വി​സു​ക​ള്‍ ന​ട​ത്തു​ന്ന അ​സീ​സി​യ ഹ​റം യാ​ത്ര​ക​ള്‍ മു​ഴു​വ​ൻ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത് ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ന് കീ​ഴി​ലാ​ണ്.

ഇ​തി​നാ​യി ഡ്രൈ​വ​ർ​മാ​രെ കൂ​ടാ​തെ 400 ല​ധി​കം ജോ​ലി​ക്കാ​ർ ര​ണ്ടു ഷി​ഫ്റ്റു​ക​ളി​ലാ​യി 24 മ​ണി​ക്കൂ​റും ജോ​ലി​ചെ​യ്യു​ന്നു​ണ്ട്. ഇ​വ​ർ ഹാ​ജി​മാ​രെ ബ​സു​ക​ളി​ൽ ക​യ​റ്റു​ന്ന​ത​ട​ക്ക​മു​ള്ള ജോ​ലി​ക​ൾ നി​ർ​വ​ഹി​ക്കു​ന്നു. താ​മ​സ സ്ഥ​ല​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന ബ​സു​ക​ൾ 19 ബ​സ് പോ​യ​ന്റു​ക​ളി​ലേ​ക്കാ​ണ് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. 200 ഹാ​ജി​മാ​ർ​ക്ക് ഒ​രു ബ​സ് എ​ന്ന ക്ര​മ​ത്തി​ലാ​ണ് സ​ർ​വി​സു​ക​ൾ. വ​നി​ത​ക​ൾ​ക്ക് മാ​ത്ര​മാ​യി പ്ര​ത്യേ​ക ബ​സു​ക​ളും സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്. ബ​സു​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി അ​സീ​സി​യ​യി​ലെ മ​ഹ​ത്തു​ൽ ബ​ങ്കി​ൽ ബി​ൽ​ഡി​ങ് ന​മ്പ​ർ 130 ൽ ​പ്ര​ത്യേ​ക ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ ഓ​ഫി​സും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ബ​സ് ന​മ്പ​റു​ക​ളും സ​ർ​വി​സ് ന​ട​ത്തു​ന്ന സ്ഥ​ല​ങ്ങ​ളും

അ​സീ​സി​യ​യി​ൽ​നി​ന്നു​ള്ള 1, 2, 3A, 3B, 4, 5A, 5B, 10A, 10B എ​ന്നീ പോ​യ​ന്റ് ന​മ്പ​റു​ക​ൾ ഉ​ള്ള ബ​സു​ക​ൾ ഖു​ദാ​യ് ഭാ​ഗ​ത്തേ​ക്കാ​ണ് സ​ർ​വി​സു​ക​ൾ. ഹാ​ഫി​ൽ എ​ന്ന പേ​രി​ലു​ള്ള ബ​സു​ക​ളാ​ണ്‌ ഈ ​റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്.

6, 7A, 7B, 8, 9A, 9B,12, 13A, 13B എ​ന്നീ പോ​യ​ന്റ് ന​മ്പ​റു​ക​ളു​ള്ള ബ​സു​ക​ൾ മ​ഹ​ബ​സ് ജി​ന്ന് ഭാ​ഗ​ത്തേ​ക്കാ​യി​രി​ക്കും സ​ർ​വി​സ്. അ​ൽ ഖാ​യി​ദ് എ​ന്ന പേ​രി​ലു​ള്ള ബ​സു​ക​ളാ​ണ്‌ ഈ ​റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്.

ന​സീ​മി​ൽ​നി​ന്നു​ള്ള 11A, 11B എ​ന്നീ പോ​യ​ന്റ് ന​മ്പ​റു​ക​ളു​ള്ള ബ​സു​ക​ളും മ​ഹ​ബ​സ് ജി​ന്ന് ഭാ​ഗ​ത്തേ​ക്കാ​യി​രി​ക്കും സ​ർ​വി​സ്. ഇ​വി​ടെ നി​ന്ന് ഖു​ദാ​യ് ഭാ​ഗ​ത്തേ​ക്ക് സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്നി​ല്ല.

Tags:    
News Summary - Elaborate facilities for smooth travel of Indian pilgrims in Makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.