ദമ്മാം: വിവിധ കുറ്റകൃത്യങ്ങളുടെ പേരിൽ സെൻട്രൽ ജയിലിൽ അടക്കെപ്പട്ടിരുന്ന 11 ഇന്ത്യക്കാർ ജയിൽമോചിതരാകുന്നു.റമദാനിൽ ഉൽപ്പെടെ ലഭ്യമായ രാജകാരുണ്യ ഇളവുകളാണ് ഇവരുടെ മോചനം ഇപ്പോൾ സാധ്യമാക്കിയിരിക്കുന്നത്. ഇതിൽ രണ്ട് മലയാളികളും അഞ്ച് തമിഴ്നാട് സ്വദേശികളും ഉൾപ്പെടും. മത്സ്യബന്ധനത്തിനിടയിൽ അതിർത്തി ലംഘിക്കപ്പെട്ടതിനെ തുടർന്ന് പിടിയിലായവരും മദ്യവും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരും ഇതിലുണ്ട്. ഇതിൽ ആറ് വർഷമായി ജയിലിൽ കഴിയുന്ന മംഗളൂരു സ്വദേശി സിദ്ദീഖ് ബജഗുണ്ടി ട്രെയിലറിൽ ബഹ്ൈറനിൽനിന്ന് സൗദിയിലേക്ക് മദ്യം കടത്തിയതിന് പിടിയിലായ ആളാണ്. തെൻറ ട്രെയിലറിൽ മദ്യമാണ് നിറച്ചിരിക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് ഇയാൾ വാദിച്ചത്.
എന്നാൽ, തടവുശിക്ഷ അനുഭവിക്കുന്നതിനിടിൽ മദ്യമാണെന്ന് തനിക്കറിയാമായിരുെന്നന്നും കോസ്വേയിൽ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുെന്നന്ന ചിലരുടെ വാക്ക് വിശ്വസിച്ചാണ് താൻ ഇൗ പ്രവൃത്തി ചെയ്തതെന്നും ഇയാൾ സമ്മതിച്ചിരുന്നു. നാല് വർഷം തടവും അഞ്ച് ലക്ഷം റിയാൽ പിഴയുമാണ് ഇയാൾക്ക് വിധിച്ചിരുന്നത്. ഇനിയും എത്രവർഷം തടവിൽ കിടന്നാലും തനിക്ക് ഇൗ പിഴസംഖ്യ അടക്കാൻ കഴിയില്ലെന്നും ദയ കാണിക്കണമെന്നുള്ള ഇയാളുടെ അപേക്ഷപ്രകാരം റമദാനിൽ തടവുകാരുടെ മോചനത്തിനായി രാജകാരുണ്യം നൽകുന്ന തുകയിൽ രണ്ട് തവണ ഉൾപ്പെട്ടതോടെ ഇയാളുടെ പിഴസംഖ്യയിൽ ഇളവ് ലഭിക്കുകയായിരുന്നു.
ഇതോടെയാണ് മോചനം സാധ്യമായത്. മത്സ്യബന്ധനത്തിനിടയിൽ അതിർത്തി ലംഘനത്തിന് പിടിയിലായ കന്യാകുമാരി സ്വദേശികളായ രാജു, സഹായസീനു, കവിയരശൻ, ആേൻറാ തരകൻ, ജബ്ബിർ അൽഫോൻസ് തുടങ്ങിവരും ഇതോടൊപ്പം മോചിതരാകുന്നുണ്ട്.
ഒന്നരമാസം മുമ്പ് നാട്ടിലേക്ക് പോകാൻ വിമാനത്താവളത്തിലേക്ക് പോകാൻ തയാറാകുേമ്പാൾ കോവിഡ് പോസിറ്റിവായതിനെ തുടർന്ന് യാത്ര റദ്ദായിപ്പോയ നജ്മുൽ ഹഖ്, സക്കീർ ഹുസൈൻ, നൂർ മുഹമ്മദ് എന്നിവരും ഇക്കൂട്ടത്തിൽ നാട്ടിലേക്ക് പോകും. മദ്യക്കടത്തിൽ ശിക്ഷ അനുഭവിച്ചിരുന്ന പ്രഭാകരൻ ഗുണശേഖരൻ, മോഷണക്കേസിൽ പിടിയിലായ മുഹമ്മദ് വട്ടപ്പൊയിൽ എന്നിവരും ജയിൽമോചിതരാകും.
മൂന്നാം തീയതി മലയാളികളും തമിഴ്നാട്ടുകാരും എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്തേക്കും ബാക്കിയുള്ളവർ ഡൽഹിയിലേക്കും യാത്ര ചെയ്യുമെന്ന് സാമൂഹിക പ്രവർത്തക ദമ്പതികളായ മണിക്കുട്ടനും മഞ്ജുവും അറിയിച്ചു. പാസ്പോർട്ടുകളുടെ കാലവധികൾ അവസാനിച്ചിരുന്ന ഇവർക്ക് ഇ.സി ഉൾപ്പെടെയുള്ള രേഖകൾ പൂറത്തിയാക്കിയിട്ടുണ്ട്. രണ്ട് പേർക്ക് ടിക്കറ്റുകൾ ശേഖരിക്കേണ്ടിവന്നതായും ഇവർ പറഞ്ഞു.
ഡിസ് പാകസ് പ്രസിഡൻറ് ഷഫീഖും ഫോക്കസ് സൗദിയുമാണ് രണ്ടുപേർക്ക് ടിക്കറ്റ് നൽകിയത്. കോവിഡ് പ്രതിസന്ധികാലത്ത് വലിയ ഇടവേളക്ക് ശേഷമാണ് ഇത്രയധികം ഇന്ത്യക്കാൻ ഒന്നിച്ച് ജയിൽമോചിതരാകുന്നതെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.