റിയാദ്: തണുപ്പുകാലമായതോടെ ചൂടുകായാൻ തീകൂട്ടുന്നവർക്ക് മുന്നറിയിപ്പ് നൽകി സിവിൽ ഡിഫൻസ്. കൽക്കരി, വിറക് എന്നിവ കൊണ്ടുണ്ടാക്കുന്ന തീ കെടുത്തിയിട്ടേ ഉറങ്ങാൻ പോകാവൂ എന്നാണ് കർശന നിർദേശം നൽകിയിരിക്കുന്നത്. സൗദിയുടെ വിവിധ പ്രദേശങ്ങൾ ശൈത്യത്തിന്റെ പിടിയിലമർന്നതോടെയാണ് ഈ നിർദേശം. തണുപ്പിനെ പ്രതിരോധിക്കാൻ കൽക്കരിയും വിറകും ഉപയോഗിക്കുമ്പോൾ പ്രതിരോധ നിർദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ഉണർത്തി. വീടിനുള്ളിൽ കൽക്കരി, വിറക് എന്നിവ കത്തിക്കരുത്. ശ്വാസംമുട്ടൽ തടയാൻ സ്ഥലം വായുസഞ്ചാരമുള്ളതാക്കുക, ഫർണിച്ചറുകളും ജ്വലന വസ്തുക്കളും തീയിൽനിന്ന് അകറ്റിനിർത്തുക, കുട്ടികളെ സമീപിക്കുന്നതിൽനിന്നും കൈകടത്തുന്നതിൽനിന്നും തടയുക, ഉറങ്ങുന്നതിന് മുമ്പ് കൽക്കരി, വിറക് എന്നിവകൊണ്ടുണ്ടാക്കുന്ന തീ കെടുത്തുക എന്നിവ സിവിൽ ഡിഫൻസ് നിർദേശത്തിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.