റിയാദിലെ എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം
റിയാദ്: എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ റിയാദ് (എടപ്പ) ഇഫ്താർ വിരുന്ന് ഒരുക്കി. ആയിരത്തോളം പേർ പങ്കെടുത്തു.
റിയാദ് സുലൈയിലുള്ള അൽ അഖിയാൻ ഇസ്തിറാഹയിൽ നടന്ന പരിപാടിക്ക് പ്രോഗ്രാം കൺവീനർ നിഷാദ് ചെറുവട്ടൂർ, വളന്റിയർ ക്യാപ്റ്റൻ ജൂബി ലൂക്കോസ്, മറ്റു കൺവീനർമാരായ ഗോപകുമാർ പിറവം, ജോയ്സ് പോൾ, ജസീർ കോതമംഗലം, അമീർ കാക്കനാട്, സലാം പെരുമ്പാവൂർ, ജോയ് ചാക്കോ, രാഹുൽ രാജ്, അംജത് അലി, അനസ് കോതമംഗലം എന്നിവർ നേതൃത്വം നൽകി.
വൈസ് പ്രസിഡന്റ് ജിബിൻ സമദിന്റെ ആമുഖ പ്രഭാഷണത്തോടെ തുടങ്ങിയ സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകൻ സിദ്ദിഖ് തൂവ്വൂർ ഉദ്ഘാടനം ചെയ്തു. ഇ.എം. ഉമർ ബാഖവി നെല്ലിക്കുഴി റമദാൻ സന്ദേശം നൽകി.
ഷാനവാസ് മുനമ്പത്ത്, ഹബീബ് റഹ്മാൻ, ഡെന്നീസ് സ്ലീബ വർഗീസ്, റഹ്മാൻ മുനമ്പത്ത്, ഷുക്കൂർ ആലുവ, മുഹമ്മദാലി മരോട്ടിക്കൽ, ഷംനാദ് കരുനാഗപ്പള്ളി, കെ.ബി. ഷാജി, മുജീബ് മൂലയിൽ, നൗഷാദ്, അജീഷ് ചെറുവട്ടൂർ, ഷംനാദ് കരുനാഗപ്പള്ളി, കബീർ പട്ടാമ്പി, ഷഫീഖ് പാറയിൽ, മുഹമ്മദ് ഹഫീസ്, അസ്ലം പാലത്ത്, റിയാസ് വണ്ടൂർ, രാധാകൃഷ്ണൻ, ഷഫീർ, എം. സാലി ആലുവ, അലക്സ്, നിസാർ, ശിഹാബ് കൊട്ടുകാട്, മുജീബ് കായംകുളം, സബീന സാലി, നിഖില ഷമീർ, റോയ് ജോർജ്, ഡൊമിനിക് സാവിയോ, നൗഷാദ് ആലുവ, ബാബു പറവൂർ, എടപ്പാ വുമൺസ് കലക്റ്റിവ് പ്രസിഡന്റ് നസ്രിയ ജിബിൻ, സെക്രട്ടറി സൗമ്യ തോമസ്, അമൃത മേലേമഠം എന്നിവർ സംസാരിച്ചു.
എടപ്പാ ഭാരവാഹികളായ ലാലു വർക്കി, അഡ്വ. അജിത് ഖാൻ, ജലീൽ കൊച്ചിൻ, അജ്നാസ് കോതമംഗലം, എക്സിക്യൂട്ടിവ് മെംബർമാരായ മുഹമ്മദ് സഹൽ, ഷമീർ പാനായിക്കുളം, ഷമീർ മുഹമ്മദ്, നിസാം സേട്ട്, ബിനു തോമസ്, റഹീം ഹസൻ, മുഹമ്മദ് ഉവൈസ്, റിജോ ഡൊമിനിൻകോസ്, ജലീൽ ഉളിയന്നൂർ, റെജി ജോൺ, ഖയ്യൂം എടവനക്കാട്, കരീം മേതല, അമീർ ആലുവ, വുമൺസ് കലക്റ്റീവ് എക്സിക്യൂട്ടിവ് മെംബർമാരായ മിനുജ മുഹമ്മദ്, കാർത്തിക എസ്. രാജ്, ലിയ ഷജീർ, ആതിര എം. നായർ, ജിയ ജോസ്, ഷൈജി ലാലു, സിനി ഷറഫുദീൻ, സിനി, സഫ്ന അമീർ, സ്വപ്ന ഷുക്കൂർ, ടി.എസ്. ഷാനി, അസീന മുജീബ്, എലിസബത്ത് ജോയ്സ്, സന്ധ്യ ബാബു, നസ്രിൻ റിയാസ്, സുജ ഗോപകുമാർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
സെക്രട്ടറി സുഭാഷ് അമ്പാട്ട് സ്വാഗതവും പ്രോഗ്രാം കൺവീനർ നിഷാദ് ചെറുവട്ടൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.