തണൽ ചേമഞ്ചേരി റിയാദ് ചാപ്റ്റർ വാർഷിക ഫണ്ട് സമാഹരണം പ്രസിഡന്റ് ടി.എം. അഹ്മദ് കോയ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: തണൽ ചേമഞ്ചേരി റിയാദ് ചാപ്റ്റർ എല്ലാ വർഷവും റമദാനിൽ നടത്താറുള്ള വാർഷിക ഫണ്ട് സമാഹരണത്തിന്റെ യോഗം സുലൈയിലെ ഇസ്തിറാഹയിൽ ചേർന്നു. പ്രസിഡൻറ് ടി.എം. അഹ്മദ് കോയ (സിറ്റിഫ്ലവർ) യോഗം ഉദ്ഘാടനം ചെയ്തു.
റിയാദ് ചാപ്റ്റർ പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. തണലിന്റെ പ്രവർത്തനങ്ങളും വർഷത്തിൽ ചാപ്റ്റർ നൽകുന്ന ഫണ്ട് വർധിപ്പിക്കേണ്ട ആവശ്യകതകളെ കുറിച്ച് ആമുഖ പ്രസംഗത്തിൽ നൗഫൽ കണ്ണൻകടവ് വിശദീകരിച്ചു. ഫണ്ട് സമാഹരണം ലോക കേരളസഭ അംഗം ഇബ്രാഹിം സുബ്ഹാൻ പ്രസിഡൻറ് ടി.എം. അഹ്മദ് കോയക്ക് ഫണ്ട് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി മുബാറക് അലി സ്വാഗതവും ട്രഷറർ ഷാഹിൻ നന്ദിയും പറഞ്ഞു.
തണലിന്റെ കീഴിൽ 32 വൃക്കരോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന ഡയാലിസിസ് സെൻറർ,40ലേറെ ഭിന്നശേഷി കുട്ടികൾക്ക് പഠനവും ഒപ്പം സ്വന്തമായി ജോലി കണ്ടെത്തുന്നതിനുള്ള ട്രെയിനിങ് നൽകി വരുന്നു. ഇതിൽ പലരും പല സ്ഥാപനങ്ങളിലും ട്രെയിനിങ്ങിലും ജോലിയിലുമാണ്.
പാവപ്പെട്ട 35 പേർക്ക് സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കിക്കൊണ്ട് സൈക്യാട്രി ക്ലിനിക്, കൂടാതെ പാലിയേറ്റിവ് ഉപകരണങ്ങളും ആംബുലൻസ് സേവനവും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.