പ്രവാസി വെൽഫെയർ അൽഖോബാർ ദക്ഷിണ മലബാർ പ്രവർത്തക സംഗമത്തിലും ഇഫ്താറിലും പങ്കെടുത്തവർ
അൽ ഖോബാർ: പ്രവാസി വെൽഫെയർ അൽഖോബാർ ദക്ഷിണ മലബാർ പ്രവർത്തക സംഗമവും ഇഫ്താറും നടന്നു. പ്രസിഡന്റ് പി.ടി. അഷ്റഫ് പ്രവർത്തകരുമായി സംവദിച്ചു.
വർഗീയത രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്ന നിലവിലെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ക്ഷേമ രാഷ്ട്രം ഉയർത്തിപ്പിടിക്കുന്ന വെൽഫെയർ പാർട്ടിക്ക് വലിയ സ്ഥാനമുണ്ടെന്നും പാർട്ടിയെ ശക്തിപ്പെടുത്തേണ്ട ഒരു പ്രധാന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
റജിന ഹൈദർ, ആബിദ അഫ്സൽ, ആരിഫ് അലി, നൗഫർ മമ്പാട്, ഹൈദർ മമ്പാട്, അസീബ്, അൻവർ സലീം, സഫ്വാൻ, യൂസുഫ് കുടുവ, സമദ്, ജൂനെസ്, ഹുദ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.