ചക്കുവള്ളി പ്രവാസി കൂട്ടായ്മ തബൂക്കിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം
തബൂക്ക്: ചക്കുവള്ളി പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ തബൂക്ക് പ്രവാസി സംഗമവും സൗഹൃദ ഇഫ്താറും സംഘടിപ്പിച്ചു. തബൂക്ക് മലബാർ ക്വിസ റസ്റ്റാറന്റിൽ നടന്ന ഇഫ്താർ സംഗമം ശ്രദ്ധേയമായി. കൊല്ലം ജില്ലയിലെ പോരുവഴി, ശൂരനാട് തെക്ക്, വടക്ക് പഞ്ചായത്തുകളിലെ 500 ഓളം വരുന്ന പ്രവാസികളുടെ കൂട്ടായ്മയാണ് ചക്കുവള്ളി പ്രവാസി കൂട്ടായ്മ.
ശൂരനാട്, പോരുവഴി മേഖലയിൽ ഉളള പ്രവാസികളുടെ ഒത്തുകൂടലിനുള്ള വേദിയായി ഇഫ്താർ സംഗമം മാറി. സംഗമം ഷാനവാസ് ശൂരനാട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുൻ പ്രസിഡന്റ് അൻസാർ സലിം ചരുവിളയിൽ അധ്യക്ഷത വഹിച്ചു. ഷഫീക്ക് പുരക്കുന്നിൽ ആമുഖ പ്രഭാഷണം നടത്തി.
അനസ് ചരുവിള, റാഷിദ് പോരുവഴി, ശിഹാബ് സൽസബീൽ, മിഥ്ലാജ് ശൂരനാട്, ഷിനാസ് തബൂക്ക്, റിജു രാജു ഹുസ്സൈൻ തോപ്പിൽ എന്നിവർ സംസാരിച്ചു. അൻഷാദ് അമ്പുംതല, ഷാജി ചരുവിള, ഷൈജു കോണത്ത്, സാദിക്ക് ശൂരനാട് എന്നിവർ നേതൃത്വം നൽകി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷിബു തെങ്ങുംവിള സ്വാഗതവും തൗഫീക്ക് തോപ്പിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.