ജുബൈൽ: പ്രവാചക നിന്ദക്കെതിരെ ശബ്ദമുയര്‍ത്തിയവരെ അടിച്ചമര്‍ത്തുന്നതിനും ന്യൂനപക്ഷങ്ങളെ ഭീതിയില്‍ തളച്ചിടുന്നതിനും യു.പി സർക്കാർ വ്യാപകമായി തുടരുന്ന ബുള്‍ഡോസര്‍ രാജിലും കിരാതവാഴ്ചയിലും പ്രവാസി സാംസ്കാരിക വേദി ജുബൈൽ റീജനൽ കമ്മിറ്റി പ്രതിഷേധിച്ചു.
സംഘ്പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ലോകമാസകലം പ്രതിഷേധം ഉയരുകയും മോദിസര്‍ക്കാര്‍ പ്രതിരോധത്തില്‍ അകപ്പെടുകയും ചെയ്തിട്ടും മുസ്ലിംകളെ പൗരന്മാരായി കണ്ട് ഭരണഘടനപരമായി പെരുമാറാന്‍ തങ്ങള്‍ സന്നദ്ധമല്ല എന്ന താക്കീത് കൈമാറുന്ന ചെയ്തികളാണ് ആവര്‍ത്തിക്കപ്പെടുന്നത്. വെൽഫെയർ പാർട്ടി ഫെഡറൽ കമ്മിറ്റി അംഗം ജാവേദ് അഹമ്മദിന്റെ അലഹബാദിലെ വീട് ഇടിച്ചുനിരത്തിയത് നിയമവിരുദ്ധമായാണ്. ജനാധിപത്യത്തിന്റെ നാലാംതൂൺ ആവേണ്ട മാധ്യമങ്ങൾ കടുത്ത അനീതിയാണ് കാണിക്കുന്നത്. കേരളത്തിൽ വെൽഫെയർ പാർട്ടിയാണ് ഇപ്പോഴത്തെ സമരത്തിനു മുന്നിൽ നിൽക്കുന്നത്. കൂടുതൽ ശക്തമായ പ്രതിഷേധങ്ങൾ പ്രവാസലോകത്തു നിന്നുമുണ്ടാവണം. ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യുകയും മർദിക്കുകയും ചെയ്ത കേരള പൊലീസിന്റെ നടപടിയെയും യോഗം അപലപിച്ചു. ഫാഷിസ്റ്റ് ഭീകരതക്കെതിരെ നിയമപരമായും ജനാധിപത്യപരമായും നടക്കുന്ന പ്രതിഷേധങ്ങളോട് എല്ലാ ജനാധിപത്യ-മതേതര ശക്തികളും ഒന്നിച്ചുനിൽക്കണമെന്ന് യോഗം അഭ്യർഥിച്ചു.
റീജനൽ പ്രസിഡന്റ് ഫൈസൽ കോട്ടയം അധ്യക്ഷത വഹിച്ചു. ജുബൈലിലെ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന നേതാക്കളായ അഷറഫ് മൂവാറ്റുപ്പുഴ, ഉസ്മാൻ ഒട്ടുമ്മൽ, ബൈജു അഞ്ചൽ, ഡോ. ജൗഷീദ്, സാബു എന്നിവർ സംസാരിച്ചു. നസീർ ഹനീഫ സ്വാഗതവും കരീം ആലുവ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.