യാംബു: അവധിക്ക് നാട്ടിൽ പോയി കഴിഞ്ഞ മാസം കെട്ടിടത്തിൽനിന്ന് വീണുമരിച്ച കോഴിക്കോട് രാമനാട്ടുകര പുതുക്കോട് സ്വദേശി സാഹിറിന്റെ കുടുംബത്തിനുവേണ്ടി സമാഹരിച്ച ‘കുടുംബ സുരക്ഷ ഫണ്ട്’ കൈമാറിയതായി സംഘാടകർ അറിയിച്ചു. യാംബു നവോദയ ഏരിയ ജീവകാരുണ്യ കൺവീനർ എ.പി. സാക്കിറിൽനിന്ന് ജിദ്ദ നവോദയ വൈസ് പ്രസിഡൻറ് അജോ ജോർജ് തുക ഏറ്റുവാങ്ങി. ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റിയിലെ ടൗൺ യൂനിറ്റംഗമായിരുന്നു സാഹിർ. മരണപ്പെടുന്ന നവോദയ അംഗങ്ങളുടെ കുടുംബത്തിന് നൽകി വരുന്ന കുടുംബ സുരക്ഷാഫണ്ടായ രണ്ട് ലക്ഷം രൂപയും യാംബു നവോദയ യൂനിറ്റ് കമ്മിറ്റികൾ പൊതു സമൂഹത്തിൽനിന്ന് സമാഹരിച്ച 3,85,000 രൂപയും ചേർത്ത് ആകെ 5,85,000 രൂപ അടുത്ത ദിവസം നാട്ടിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ സഹീറിന്റെ കുടുംബത്തിന് കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
‘സാഹിർ കുടുംബ സുരക്ഷ ഫണ്ട്’ സമാഹരണത്തിൽ സഹകരിച്ച യാംബുവിലെ സുമനസ്സുകളായ പൗര സമൂഹത്തോട് നവോദയ ഏരിയാ സെക്രട്ടറി സിബിൾ പാവറട്ടി നന്ദി അറിയിച്ചു. യാംബു ടൗൺ നവോദയ ഓഫിസിൽ നടന്ന ചടങ്ങിൽ ഏരിയ പ്രസിഡൻറ് വിനയൻ പാലത്തിങ്ങൽ, ട്രഷറർ ശ്രീകാന്ത് നീലകണ്ഠൻ, ജോയിൻറ് സെക്രട്ടറിമാരായ ഷൗക്കത്ത് മണ്ണാർക്കാട്, രാജീവ് തിരുവല്ല, മീഡിയാ കൺവീനർ ബിഹാസ് കരുവാരക്കുണ്ട്, ആർ.സി യൂനിറ്റ് പ്രസിഡൻറ് ജോമോൻ തായങ്കരി എന്നിവരും ടൗൺ യൂനിറ്റ് അംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.