ജിദ്ദ: ചെങ്കടലിലുള്ള സൗദി അറേബ്യൻ ഭൂഭാഗമായ ഫർസാൻ ദ്വീപുകൾ യുെനസ്കോയുടെ ഭൂപടത്തിലേക്ക്. യുനെസ്കോയുടെ ലോകപൈതൃക സ്ഥാനങ്ങൾ അടയാളപ്പെടുത്തുന്ന സംവേദനാത്മക മാപ്പിൽ ഇൗ ദ്വീപുകൾ ഉൾപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സൗദി സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻഫർഹാൻ അറിയിച്ചു.
പ്രകൃതി, സാംസ്കാരിക വൈവിധ്യങ്ങളാൽ സമ്പന്നമാണ് ഇൗ ദ്വീപ സമൂഹങ്ങളെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. ചെങ്കടലിെൻറ തെക്ക് കിഴക്കൻ ഭാഗത്ത് സൗദി തീരത്തുനിന്ന് 42 കിലോമീറ്റർ അകലെയാണ് ഫർസാൻ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. ഏകദേശം 5,408 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണം. ചെറുതും വലുതുമായ 84ലധികം ദീപുകളുടെ കൂട്ടമാണിത്.
ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ദീപുകൾ ഫർസാൻ ഖുബ്റ, ഫർസാൻ സുഅ്റാ എന്നിവയാണ്. ഇവിടങ്ങളിൽ 18,000ത്തിലേറെ ആളുകൾ വസിക്കുന്നുണ്ട്. ഹോട്ടലുകളും മറ്റെല്ലാ സൗകര്യങ്ങളും സർക്കാർ കാര്യാലയങ്ങളും ഇവിടെയുണ്ട്. ബാക്കി ദ്വീപുകളിൽ ആൾതാമസമോ വാസ സൗകര്യങ്ങളോ ഇല്ല.
മത്സ്യബന്ധനവും കൃഷിയുമാണ് ദ്വീപ് വാസികളുടെ പ്രധാന ജോലി. പാറക്കല്ലുകൾ, വെളുത്ത മണലുകൾ, സമുദ്രാന്തർ ജീവികൾ, വന്യജീവികൾ, പലയിനം പക്ഷികൾ, പവിഴപ്പുറ്റുകൾ തുടങ്ങിയ വലിയ പാരിസ്ഥിതിക ജൈവവൈവിധ്യങ്ങളാൽ സമ്പന്നമാണ് ഇൗ ദ്വീപ് സമൂഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.