റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന കേളി കുടുംബവേദി അംഗം ധന്യ ഷൈൻ ദേവിന് കേളി കുടുംബവേദി യാത്രയയപ്പ് നൽകി. 11 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ധന്യ കൊല്ലം സ്വദേശിയാണ്.
റിയാദ് ഷുമേസി ഹോസ്പിറ്റൽ നഴ്സിങ് ട്രെയ്നറായ ധന്യ റിയാദിലെ അറിയപ്പെടുന്ന ഗായിക കൂടിയാണ്. ബത്ഹയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ്, കുടുംബവേദി സെൻട്രൽ കമ്മിറ്റി അംഗങ്ങളായ അനിരുദ്ധൻ, വിനോദ് എന്നിവർ സംസാരിച്ചു. കുടുംബവേദി സെക്രട്ടറി സീബ കൂവോട് കുടുംബവേദിയുടെ ഉപഹാരം ധന്യക്ക് കൈമാറി. ചടങ്ങിന് ധന്യ ഷൈൻ ദേവ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.