ജിദ്ദ: നാലു പതിറ്റാണ്ടിലേറെ പിന്നിട്ട പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ജിദ്ദ വണ്ടൂർ പ്രവാസി കൂട്ടായ്മയുടെ മുതിർന്ന അംഗങ്ങളായ ഒ.കെ. ഉമർ, ഹസ്ഫുല്ല പുതിയത്ത് എന്നിവർക്ക് ജിദ്ദ വണ്ടൂർ പ്രവാസി കൂട്ടായ്മ യാത്രയയപ്പ് നൽകി. 1977 ൽ ജിദ്ദയിലെത്തിയ ഒ.കെ. ഉമർ ആദ്യത്തെ മൂന്നര വർഷം ഒരു ഷിപ്പിങ് കമ്പനിയിലും, പിന്നീട് കഴിഞ്ഞ 42 വർഷം അലി റെസാ ഗ്രൂപ്പിന്റെ കീഴിലെ കിച്ചൻ വേൾഡ് കമ്പനിയിലും ജോലി ചെയ്താണ് പിരിയുന്നത്. ഹസ്ഫുള്ളയുടെ 40 വർഷത്തിൽ ആറ് വർഷത്തോളം ജിദ്ദയിലും പുറത്തുമായി വിവിധ തൊഴിലുകളിലും വ്യാപാരങ്ങളിലും ഏർപ്പെടുകയുണ്ടായി. ശേഷം 34 വർഷമായി ജിദ്ദയിലെ ജുഫാലി കമ്പനിയിൽ ജീവനക്കാരനായിരുന്നു.
വണ്ടൂർ പ്രവാസി കൂട്ടായ്മയുടെ ഇഫ്താർ വിരുന്നിനോടനുബന്ധിച്ച സദസ്സിലാണ് ഇരുവർക്കും യാത്രയയപ്പും ആദരവും നൽകിയത്. ചടങ്ങിൽ മുഖ്യാതിഥിയായി സംബന്ധിച്ച മുൻ പ്രവാസിയും കൂട്ടായ്മ ഭാരവാഹിയുമായ അക്ബർ കരുമാര, ഒ.കെ. ഉമ്മറിനുള്ള ഉപഹാരം കൈമാറി. ഹസ്ഫുല്ലക്കു വേണ്ടി മകൻ ജഷീം പുതിയത്ത് കൂട്ടായ്മടെ മുഖ്യ രക്ഷാധികാരി കെ.ടി.എ മുനീറിൽനിന്നും ഉപഹാരം സ്വീകരിച്ചു. പ്രസിഡൻറ് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ടി. സക്കീർ ഹുസൈൻ സ്വാഗതവും ട്രഷറർ റോഷിദ് പാറപ്പുറവൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.