ദമ്മാം: മൂന്ന് പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ച്, കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക പ്രവർത്തകനായ കെ.എം.സി.സി നേതാവ് ടി.എം. ഹംസ നാട്ടിലേക്ക് മടങ്ങുന്നു. കെ.എം.സി.സി കിഴക്കൻ മേഖല കേന്ദ്രസമിതി വൈസ് പ്രസിഡൻറ്, സെക്രട്ടറി, ഖത്വീഫ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്, പാലക്കാട് ജില്ല കമ്മിറ്റി സ്ഥാപക പ്രസിഡൻറ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: മിന്ന. മക്കൾ: ഹസ്ന, ഹന്ന, ഹനീൻ. കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. പ്രസിഡൻറ് ബഷീർ ബാഖവി അധ്യക്ഷത വഹിച്ചു. കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു.
പാലക്കാട് ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് കളത്തിൽ അബ്ദുല്ല, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് അൻവർ സാദത്ത്, ദമ്മാം മീഡിയ ഫോറം ജനറൽ സെക്രട്ടറി അഷ്റഫ് ആളത്ത്, സക്കീർ അഹമ്മദ്, യു.എ. റഹീം, മാലിക് മക്ബൂൽ, സി.പി. ശരീഫ്, റഹ്മാൻ കാരയാട്, ഖാലിദ് തെങ്കര, ഇദ്രീസ് സലാഹി, ഹുസൈൻ കരിങ്കര എന്നിവർ സംസാരിച്ചു. ടി.എം. ഹംസ മറുപടി പ്രസംഗം നടത്തി. ജില്ല കമ്മിറ്റി ഉപാധ്യക്ഷൻ ഇക്ബാൽ കുമരനെല്ലൂർ ഉപഹാരം കൈമാറി. പ്രകൃതി ദുരന്തത്തിലും കരിപ്പൂർ വിമാനാപകടത്തിലും മരിച്ചവരുടെ വിയോഗത്തിൽ അനുശോചിച്ചു.
ഇടത് സർക്കാറി െൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെ സഗീർ കുമരനെല്ലൂർ പ്രമേയമവതരിപ്പിച്ചു. റാഫി പട്ടാമ്പി സ്വാഗതവും ശരീഫ് നന്ദിയും പറഞ്ഞു. അഷ്റഫ് അശ്റഫി ഖിറാഅത് നടത്തി. അനസ് പട്ടാമ്പി, ഷബീർ അലി അമ്പാടത്ത്, ഖാജാ മൊയ്നുദ്ദീൻ, കരീം പിസി, ശിഹാബ് കപ്പൂർ, ഹംസ താഹിർ, ശരീഫ് വാഴമ്പുറം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.