ജിദ്ദ: നാലു പതിറ്റാണ്ടിലേറെ കാലത്തെ പ്രവാസത്തിന് വിരാമമിട്ടു മടങ്ങുന്ന ജിദ്ദയിലെ മലയാളി സമൂഹത്തിലെ കാരണവരും മുതിർന്ന ഒ.ഐ.സി.സി നേതാവും സാമൂഹിക സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യവുമായ അബ്ദുൽ മജീദ് നഹക്ക് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പ് നൽകി.
40 വർഷത്തിലധികമായുള്ള സൗദിയിലെ പ്രവാസജീവിതത്തിൽ ആദ്യകാലം യാംബുവിലും പിന്നീട് ജിദ്ദയിലും ജോലി ചെയ്യുകയും ലോജിസ്റ്റിക്സ്, ട്രേഡിങ് ബിസിനസ് നടത്തുകയും ചെയ്യുന്ന അബ്ദുൽ മജീദ് നഹ വിവിധ കലാ, സാംസ്ക്കാരിക സംഘടനകളുടെ നേതൃസ്ഥാനത്ത് സജീവമായി പ്രവർത്തിച്ചുവരുന്നു.
ഒ.ഐ.സി.സി നേതൃനിരയിലുള്ള മുതിർന്ന നേതാവായ അദ്ദേഹം സംഘടനയുടെ സൗദി നാഷനൽ കമ്മിറ്റി ഭാരവാഹിയും വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡന്റും മലപ്പുറം ജില്ല പ്രസിഡന്റും ആയി പ്രവർത്തിച്ചിട്ടുണ്ട്.
അബ്ദുൽ മജീദ് നഹയുടെ നാട്ടിലേക്കുള്ള മടക്കം സംഘടനക്കും ജിദ്ദ പ്രവാസി സമൂഹത്തിലും വലിയ ശൂന്യത സൃഷ്ടിക്കുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. യാത്രയയപ്പ് സംഗമം ഗ്ലോബൽ കമ്മിറ്റി അംഗം ചെമ്പൻ അബ്ബാസ് ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു.
കമ്മിറ്റിയുടെ ഉപഹാരം ഹക്കീം പാറക്കൽ അബ്ദുൽ മജീദ് നഹക്ക് നൽകി. കാളികാവ് പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് സമീറും മലപ്പുറം മുനിസിപ്പൽ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് യു.എം ഹുസൈനും, പോരൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം ആസാദ് പോരൂരും കൈമാറി.
അഹ്മദ് ആലുങ്ങൽ (അൽ അബീർ മെഡിക്കൽ ഗ്രൂപ്), ഡോ. അഷ്റഫ് (ബദ്ർ അൽ തമാം പോളിക്ലിനിക്), നജീബ് കളപ്പാടൻ, ഹിഫ്സുറഹ്മാൻ, ഷാഫി ഗൂഡല്ലൂർ (പവർ ഹൗസ്), നിഷാദ് (യുനൈറ്റഡ് ട്രേഡിങ് കമ്പനി), പി.എം. മായിൻകുട്ടി (ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം), സാദിഖലി തുവ്വൂർ (ഗൾഫ് മാധ്യമം), കബീർ കൊണ്ടോട്ടി (ജിദ്ദ പൗരാവലി), സീതി കൊളക്കാടൻ (കെ.എം.സി.സി), ഉണ്ണീൻ പുലാക്കൽ, ഹസൻ കൊണ്ടോട്ടി, സി.എം. അഹമ്മദ്, ഷംസീർ കൊണ്ടോട്ടി, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, ആസാദ് പോരൂർ, നൗഷാദ് ചാലിയാർ, ഷൗക്കത്ത് പരപ്പനങ്ങാടി, ഷരീഫ് അറക്കൽ, മൻസൂർ വയനാട്, മുസ്തഫ പെരുവള്ളൂർ, ബഷീർ പരുത്തിക്കുന്നൻ എന്നിവർ സംസാരിച്ചു.
നവംബർ ആദ്യവാരത്തിൽ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ ലഭിച്ച ജീവകാരുണ്യ ഫണ്ട് നിർധന രോഗികൾക്ക് ചികിത്സാ സഹായമായി കൈമാറി. ഗായകൻ അനീസ് തിരൂരും (പട്ടുറുമാൽ) ഡോ. മിർസാനയും നയിച്ച സംഗീതവിരുന്നിൽ ഒ.ഐ.സി.സി പ്രവർത്തകർ അടക്കമുള്ള വിവിധ ഗായകരുടെ സംഗീതവിരുന്നും സിനിമാറ്റിക് ഡാൻസ്, ഒപ്പന, ദഫ്മുട്ട് തുടങ്ങിയ കലാപരിപാടികളും ചടങ്ങിന് കൊഴുപ്പേകി. ഹുസൈൻ ചുള്ളിയോട് സ്വാഗതവും ഇസ്മായിൽ കൂരിപ്പൊയിൽ നന്ദിയും പറഞ്ഞു.
ഉമ്മർ മങ്കട, ജലീഷ് കാളികാവ്, റിയാസ് കാളികാവ്, എം.ടി ഗഫൂർ, ഷിബു കാളികാവ്, കുഞ്ഞാൻ പൂക്കാട്ടിൽ, ബാവ പേങ്ങാടൻ, റഷീദ് ശംസാൻ, യാസർ പെരുവള്ളൂർ, ഗഫൂർ കാളികാവ്, ഷാഹിദ് എടക്കര എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.