അബ്ദുൽ മജീദ് നഹക്കും നാസർ ശാന്തപുരത്തിനും നൽകിയ യാത്രയയപ്പ്

അബ്ദുൽ മജീദ് നഹക്കും നാസർ ശാന്തപുരത്തിനും യാത്രയയപ്പ്

ജിദ്ദ: നാലു പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കൂട്ടം ജിദ്ദയുടെ ഭാരവാഹികളായ അബ്ദുൽ മജീദ് നഹക്കും നാസർ ശാന്തപുരത്തിനും യാത്രയയപ്പ് നൽകി. ഓണാഘോഷത്തിന്റെ ഭാഗമായി ഹരാസാത്ത് വില്ലയിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ മുൻ പ്രസിഡന്റ് സൈദലവി നരിക്കുന്നൻ അധ്യക്ഷത വഹിച്ചു. നാസർ ശാന്തപുരം എക്‌സിക്യൂട്ടിവ് അംഗം, പ്രസിഡന്റ്, രക്ഷാധികാരി എന്നീ പദവികൾ വഹിച്ചിരുന്നു.

പ്രസിഡന്റ് ആലുവ അബ്ദുൽ ഖാദർ, ബഷീർ തിരൂർ, സലീം പൊറ്റയിൽ, സിമി അബ്ദുൽ ഖാദർ, ഷിഫാസ്, ഷബീബ് തേളത്ത്, അഖിലേഷ്, ബഷീർ മമ്പാട്, ഷാജു അത്താണിക്കൽ, റൂഫ്ന ഷിഫാസ്, ജാഫർ കെ. ഹംസ, റഫീഖ് മൂസ, കെ.പി. ബഷീർ, ജൈജി, സുബൈർ, അലി അരിക്കത്ത്, ഹുസൈൻ ഇല്ലിക്കൽ, സന്തോഷ്‌ വടവട്ടം എന്നിവർ നേരിട്ടും ജിദ്ദക്ക് പുറമെ സൗദിയിലെ വിവിധ പ്രദേശങ്ങളിൽനിന്നും നാട്ടിൽനിന്നും നിരവധി കൂട്ടം അംഗങ്ങൾ ഓൺലൈനിലൂടെയും സംസാരിച്ചു.സൈദലവി നരിക്കുന്നൻ അബ്ദുൽ മജീദ് നഹക്കും പ്രസിഡന്റ് ആലുവ അബ്ദുൽ ഖാദർ, നാസർ ശാന്തപുരത്തിനും കൂട്ടത്തിന്റെ ഉപഹാരം നൽകി. സെക്രട്ടറി ഹാരിസ് ഹസ്സൻ സ്വാഗതവും ഷാജു അത്താണിക്കൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - Farewell to Abdul Majeed Naha and Nasser Shantapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.