റിയാദ്: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയിലേക്ക് അടുക്കുമ്പോൾ പെരിയാറിെൻറ കരകളിൽ താമസിക്കുന്നവർ ഭീതിയിലാണെന്നും അതിെൻറ പ്രതിധ്വനികൾ പ്രവാസലോകത്തെ മലയാളികൾക്കിടയിലും ആശങ്കകളും ആകുലതകളും സൃഷ്ടിക്കുകയാണെന്നും പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) സൗദി ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു. 'ഭീതി വേണ്ട. പക്ഷേ, ആശങ്കൾക്ക് പരിഹാരം വേണം' എന്ന ടാഗ്ലൈനോടെ പ്രചാരണ പരിപാടിക്ക് സൗദി ഘടകം തുടക്കം കുറിക്കുകയാണെന്ന് നാഷനൽ കമ്മിറ്റി പ്രസിഡൻറ് അനിൽ നാരായണ പറഞ്ഞു. കുമ്മായവും സുർക്കിയും ഉപയോഗിച്ച് പണിതുയർത്തിയ അണക്കെട്ടിന് 130 വർഷം പഴക്കമുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടാതിരിക്കട്ടെ. പക്ഷേ, ഒരു ഭീഷണി നമുക്ക് മുകളിലുണ്ടെന്നത് നാം മറക്കരുത്. അതില്ലാതാക്കുകയാണ് വേണ്ടതെന്നും പ്രസ്താവനയിൽ പറഞ്ഞു. ലോകരാജ്യങ്ങൾ 35, 40 വർഷമാണ് അണക്കെട്ടുകൾക്ക് ആയുസ്സ് നൽകുന്നത്. അതുകഴിഞ്ഞാൽ ഡീ കമീഷൻ ചെയ്യും. ചൈനയിലെ ബാങ്കിയമോ ഡാം തകർന്നപ്പോൾ രണ്ടരലക്ഷത്തിലധികം മനുഷ്യർ കടലിൽ ശവങ്ങളായി ഒഴുകിനടന്നു. ആ ഓർമകൾ നമ്മെ പേടിപ്പെടുത്തുന്നതായും അവർ കൂട്ടിച്ചേർത്തു. റിയാദ് ഹോട്ടൽ അപ്പോളോ ഡിമോറോയിൽ നടന്ന ദേശീയ കൗൺസിൽ യോഗത്തിൽ അസോസിയേറ്റ് കോഓഡിനേറ്റർ അസ്ലം പാലത്ത് പ്രമേയം അവതരിപ്പിച്ചു.
നാട്ടിൽ ഉറക്കം നഷ്ടപ്പട്ടിരിക്കുന്ന നമ്മുടെ കുടുംബങ്ങൾക്ക് ഒരു ഐക്യദാർഢ്യം അർപ്പിക്കുക മാത്രമല്ല, അവരോടൊപ്പം നമ്മളും ഉറക്കമൊഴിച്ചു, അവരുടെ ആശങ്കകൾക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് പി.എം.എഫ് ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ ജോസഫ് പറഞ്ഞു. ഭീതിപരത്തുകയല്ല പകരം പുതിയ ഡാം നിർമിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും ഒപ്പം തന്നെ അത്യാഹിത സന്ദർഭങ്ങളിൽ ചെയ്യേണ്ട മുൻകരുതലുകൾ എടുക്കുകയും വേണം. 52 രാജ്യങ്ങളിലായി പരന്നുകിടക്കുന്ന പ്രവാസി മലയാളി ഫെഡറേഷെൻറ ഗ്ലോബൽ, നാഷനൽ കമ്മിറ്റികളുമായി സഹകരിച്ച് കുട്ടികളുടെ ആശങ്കകൾ കത്തുകളായും ചിത്രങ്ങളായും വിഡിയോകളുമായി ഭരണകർത്താക്കളെ അറിയിക്കുന്ന ഈ കാമ്പയിെൻറ ഒപ്പംതന്നെ കേരളം ഘടകത്തിെൻറ സഹായത്തോടെ കുട്ടികൾക്ക് കൗൺസലിങ്ങും സംഘടിപ്പിക്കും.
നാഷനൽ കമ്മിറ്റി ട്രഷറർ ബോബി ജോസഫ്, ഷെരിഫ് കണ്ണൂർ, സ്റ്റാലിൻ എബ്രഹാം, സോനാ ഷാജി, വേണു, സ്റ്റാൻലി സ്റ്റീഫൻ, ബിജു വെൺമണി, മാത്യു വർഗീസ്, മുനീർ എന്നിവർ സംസാരിച്ചു. നമുക്ക് ഡാമുകളും അണുനിലയങ്ങളും വേണ്ടെന്നും ഇനിവരുന്ന തലമുറക്ക് ജീവിക്കാൻ ഭൂമിയാണ് വേണ്ടത് എന്ന പ്രശസ്ത കവിത തങ്കച്ചൻ വർഗീസ് ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.