വിവാഹരാവിൽ വരൻ തീപിടിത്തത്തിൽ മരിച്ചു

ജിദ്ദ: ഫ്ലാറ്റിന്​ തീപിടിച്ച്​ നവവരൻ മരിച്ചു. മക്കയിലെ അസീസിയയിലാണ്​ സംഭവം. അഫ്​ഗാൻ സ്വദേശിയാണ്​ വിവാഹം കഴിഞ്ഞ 10 മണിക്കൂറിന്​ ശേഷം വീട്ടിലുണ്ടായ അഗ്​നിബാധയിൽ മരിച്ചത്​. പുകശ്വസിച്ച്​ അവശനിലയിലായ വധുവിനെ സിവിൽ ഡിഫൻസ്​ രക്ഷപ്പെടുത്തി. മദീനയിൽ വിവാഹ ആഘോഷത്തിന്​ ​േശഷം നവദമ്പതികൾ മക്കയിലെ ഫ്ലാറ്റിലേക്ക്​ വന്നതായിരുന്നു. കെട്ടിടത്തിലെ മറ്റുതാമസക്കാരും വിഷവാതകം ശ്വസിച്ച്​ ബുദ്ധിമുട്ടിലായെങ്കിലും ആരുടെയും നില ഗുരുതരമല്ല. തീപിടിത്തത്തി​​​െൻറ കാരണത്തെ കുറിച്ച്​ സിവിൽ ഡിഫൻസ്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. 

Tags:    
News Summary - fire accident-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.