ജുബൈൽ: ജുബൈൽ നഗരമധ്യത്തിലെ ജിദ്ദ സ്ട്രീറ്റിൽ കെ.എഫ്.സിക്ക് എതിർവശത്തുള്ള ഖബറിസ്ഥാനിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് ജുബൈൽ പഴയ ഖബറിസ്ഥാനിൽ ശക്തിയായ തീപിടിത്തമുണ്ടായത്. സമീപത്തെ പള്ളിയിൽ ജുമുഅ നമസ്‌കാരത്തിനെത്തിയവരാണ് അഗ്നിബാധ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയത്. ഒരുമണിക്കൂറിനകം അതി ശക്തമായി തീ ആളിപ്പടരുകയായിരുന്നു. ജുബൈലിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ഹദീദിൽ നിന്നുമെത്തിയ പത്തോളം അഗ്നിശമന സേന സംഘങ്ങളുടെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമായി. ചുറ്റുമതിലുള്ള ഖബറിസ്ഥാൻ ഇപ്പോൾ ഉപയോഗിക്കാറില്ല. ഉള്ളിലെ കാടിനു തീപിടിച്ച് പടരുകയായിരുന്നു. പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലൊന്ന് ഭാഗികമായി കത്തിനശിച്ചു. ബാക്കിയുള്ളവ സംഭവസ്ഥലത്തുനിന്നും മാറ്റിയത് നാശനഷ്ടം കുറയാൻ കാരണമായി. ആളപായമില്ലെന്നാണ് വിവരം. കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.