നജ്റാൻ: നജ്റാനിൽ 11 പേർ മരിക്കാനും ആറ് പേർക്ക് പരിക്കേൽക്കാനും ഇടയായ അഗ്നിബാധയെക്കുറിച്ച് അന്വേഷിക്കാൻ സമിതി രൂപവത്ക്കരിക്കാൻ മേഖല ഗവർണർ അമീർ ജലവി ബിൻ അബ്ദുൽ അസീസ് ബിൻ മുസാഇദ് നിർദേശം നൽകി. അപകടം സംബന്ധിച്ച് മേഖല സിവിൽ ഡിഫൻസ് ജനറൽ ഗാസി ബിൻ ഗറമുല്ലാഹ് അൽഗാമിദി റിപ്പോർട്ട് നൽകി. ഇതിെൻറ അടിസ്ഥാനത്തിലാണ് സമിതി രൂപവത്കരിക്കാൻ നിർദേശം നൽകിയത്. മേഖല ഗവർണറേറ്റിെൻറ മേൽനോട്ടത്തിൽ സിവിൽ ഡിഫൻസ്, മുനിസിപ്പാലിറ്റി, തൊഴിൽ മന്ത്രാലയം എന്നിവരുൾപ്പെട്ടതായിരിക്കണം സമിതിയെന്നും നിർദേശിച്ചിട്ടുണ്ട്. പുരാതനവും താമസിക്കാൻ യോഗ്യവുമല്ലാത്ത കെട്ടിടങ്ങൾ വാടകക്കെടുത്ത് കമ്പനികൾ തൊഴിലാളികളെതാമസിപ്പിക്കുന്നത് തടയണമെന്നും മുനിസിപ്പാലിറ്റി, സിവിൽ ഡിഫൻസ് എന്നിവക്ക് കീഴിലെ നിരീക്ഷണ ഉദ്യോഗസ്ഥർക്ക് ഇതിൽ വലിയ ഉത്തരവാദിത്വം നിർവഹിക്കാനുണ്ടെന്നും ഗവർണർ പറഞ്ഞു. നജ്റാനിലെ താമസ സ്ഥലത്തുണ്ടായ അഗ്നിബാധയിൽ 11 പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തത് ബുധനാഴ്ച പുലർച്ചെയാണ്. തീപാളുേമ്പാൾ തൊഴിലാളികൾ ഉറക്കത്തിലായിരുന്നു. ഒരാൾ സംഭവസ്ഥലത്തും മറ്റുള്ളവർ ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ചവരിൽ മൂന്ന് മലയാളികളുണ്ടെന്നാണ് ഒടുവിൽ ലഭിച്ച വിവരം. നജ്റാനിലെ പുരാതന താമസകേന്ദ്രത്തിലാണ് സംഭവം. എയർ കണ്ടീഷണറിൽ നിന്നുണ്ടായ അഗ്നിബാധയാണ് ദുരന്തത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച പുലർച്ചെ പൊലീസ് പട്രോളിങ് വിഭാഗം മുഖേനയാണ് അഗ്നിബാധ വിവരം ലഭിച്ചതെന്ന് നജ്റാൻ മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ അബ്ദുല്ല ബിൻ സഇൗദ് ആലു ഫാരിഅ് പറഞ്ഞു. മൂന്ന് മുറികളുള്ള പുരാതന കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. വായുസഞ്ചാരത്തിന് ജനലുകളൊന്നുമില്ലാത്ത വീടായിരുന്നു ഇത്.
അതിനിടെ വിവരമറിഞ്ഞ് ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ നജ്റാനിലേക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.