സൗദിയിൽ നിന്ന് 152 യാത്രക്കാരുമായി​ ആദ്യ വിമാനം കോഴിക്കോ​േട്ടക്ക്​ പുറപ്പെട്ടു -VIDEO

റിയാദ്​: കോവിഡ്​ കാല നിയന്ത്രണങ്ങളുടെ ഭാഗമായി അന്താരാഷ്​ട്ര വിമാന സർവിസുകൾ നിർത്തിവെച്ചതിന്​ ശേഷം സൗദിയിൽ നിന്നുള്ള ആദ്യ ഇന്ത്യൻ യാത്രക്കാരുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം കോഴിക്കോ​േട്ടക്ക്​ പുറപ്പെട്ടു. 152 യാത്രക്കാരുമായി വെള്ളിയാഴ്​ച ഉച്ചക്ക്​ 01.05നാണ്​ വിമാനം യാത്ര തിരിച്ചത്​. രാത്രി 8ന് കരിപ്പൂർ  വിമാനത്താവളത്തിലെത്തും. 148 മുതിർന്നവരും നാല്​ കുട്ടികളുമാണ്​ വിമാനത്തിലുള്ളത്​. 

യാത്രക്കാരിൽ 70ഒാളം സ്​ത്രീകൾ ഗർഭിണികളാണ്​. ​രാവിലെ 10 മണി മുതൽ തന്നെ  യാത്രക്കാരെല്ലാം എത്തിയെന്നും ബോഡി, ലഗേജ്​ ചെക്ക്​ ഇൻ, എമിഗ്രേഷൻ നടപടികൾക്ക്​ ശേഷം ആരോഗ്യ മന്ത്രാലയത്തി​​​​​​​​െൻറ നിർദേശങ്ങൾക്ക്​ അനുസൃതമായ  പ്രാഥമിക ആരോഗ്യ പരിശോധനകളും നടത്തിയ ശേഷമാണ്​ യാത്രക്കാരെ ടെർമിനൽ ലോബിയിലേക്ക്​ പറഞ്ഞുവിട്ടതെന്നും എയർ ഇന്ത്യയുടെ റിയാദ്​ എയർപ്പോർട്ടിലെ  ഡ്യൂട്ടി മാനേജർ സിറാജുദ്ദീൻ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. 

തെർമൽ കാമറ സ്​കാനിങ്​ ടെസ്​റ്റും സാധാരണ രീതിയിലെ ശരീരോഷ്​മാവ്​ പരിശോധനയുമാണ്​ നടത്തിയത്​.  കോവിഡ്​ പ്രതിസന്ധിയിൽ സൗദിയിൽ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ചുകൊണ്ടുപോകാൻ കേന്ദ്രസർക്കാർ ആവിഷ്​കരിച്ച പദ്ധതി പ്രകാരമുള്ള ആദ്യ വിമാനമാണ്​  റിയാദിൽ നിന്ന്​ പുറപ്പെട്ടത്​. റിയാദ്​ എയർപ്പോർട്ടിൽ നിന്ന്​ തെർമൽ സ്​ക്രീനിങ്ങ് ഉൾപ്പെടെയുള്ള പരിശോധനകൾക്ക്​ ശേഷമാണ്​ യാത്രക്കാർ​ വിമാനത്തിൽ​ പുറപ്പെട്ടത്​.  എല്ലാവരും മാസ്​കും ഗ്ലൗസുകളും ധരിച്ചിട്ടുണ്ട്​. 

അന്താരാഷ്​ട്ര മാനദണ്ഡങ്ങൾ പ്രകാരമുള്ള ആരോഗ്യ മുൻകരുതൽ നടപടികളെടുത്തും അതിന്​ അനുയോജ്യമായ വേഷം  അണിഞ്ഞുമാണ്​​ വിമാനത്തിലെ ജീവനക്കാർ യാത്രക്കാരെ വരവേറ്റത്​. ഇന്ത്യൻ എംബസിയിൽ നിന്ന്​ അനുമതി ലഭിച്ച ആദ്യ യാത്രാസംഘത്തിൽ കൂടുതലും സ്​ത്രീകളാണ്​.  വിവിധ കാലയളവുകളിലെ ഗർഭാവസ്ഥകളിലുള്ളവരാണ്​ അവരെല്ലാം. അതിൽ അധികവും നഴ്​സുമാരാണ്​. മറ്റ്​ രോഗങ്ങൾ മൂലം പ്രായസപ്പെടുന്നവരും യാത്രക്കാരിലുണ്ട്​.  വളരെ പ്രായം ചെന്ന വീൽച്ചെയർ യാത്രക്കാരുമുണ്ട്​. 

കൊല്ലം മടത്തറ സ്വദേശി ഷാജു രാജൻ അർബുദ ചികിത്സക്ക്​ വേണ്ടിയാണ്​ നാട്ടിലേക്ക്​ പോകുന്നത്​​. റിയാദിൽ  ഡ്രൈവറായ ഷാജു തിരുവനന്തപുരം ആർ.സി.സിയാണ്​ ലക്ഷ്യം വെച്ചാണ്​ പോകുന്നതെങ്കിലും കോഴിക്കോട്ട്​ ഇറങ്ങിയ ശേഷം അവിടെ നിന്ന്​ തിരുവനന്തപുരത്ത്​  എത്താനുള്ള താൽക്കാലികമായ സാ​േങ്കതിക ബുദ്ധിമുട്ട്​ പരിഗണിച്ച്​ ഇ.ടി. മുഹമ്മദ്​ ബഷീർ എം.പി ഇടപെട്ട്​ കോഴിക്കോട്​ എം.വി.ആർ കാൻസർ സ​​​​​​​െൻററിൽ  താൽക്കാലികമായി തങ്ങാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്​. 

രാത്രി 8മണിയോടെ കരിപ്പൂരിലെത്തുന്ന ഷാജു രാജൻ അവിടേക്കാവും പോവുക. റിയാദിൽ നിന്ന്​ 600  കിലോമീറ്ററകലെ അൽഅഹ്​സയിലെ കിങ്​ ഫൈസൽ ആശുപത്രിയിലെ സ്​തനാർബുദ വിഭാഗത്തിൽ ​സ്​റ്റാഫ്​ നഴ്​സായ കൊല്ലം ശാസ്​താം കോട്ട മുതുപിലാക്കോട്​ സ്വദേശി  പ്രീതി തോമസും റിയാദിലെത്തി യാത്രക്കായി ടെർമിനലിൽ കാത്തിരിപ്പുണ്ട്​. ഒമ്പത്​ മാസം ഗർഭിണിയായ അവരെ സൗദി ആരോഗ്യവകുപ്പി​​​​​​​​െൻറ വാഹനത്തിലാണ്​ വ്യാഴാഴ്​ച  റിയാദ്​ എയർപ്പോർട്ടിൽ എത്തിച്ചത്​. 

Full View

മാധ്യമപ്രവർത്തകൻ ഷക്കീബ്​ കൊളക്കാടനും ഭാര്യയും കൂടി എയർപ്പോർട്ടിൽ എത്തി അവരെ സ്വീകരിച്ച്​ റിയാദിലെ എയർ ഇന്ത്യ ഒ ാഫീസിൽ കൊണ്ടുവരികയും ടിക്കറ്റ്​ കൈപ്പറ്റുകയുമായിരുന്നു. ഷക്കീബി​​​​​​​​െൻറ വീട്ടിൽ താമസിച്ച അവർ ഇന്ന്​ രാവിലെ തന്നെ എയർപ്പോർട്ടിലെത്തിയിരുന്നു. പ്രീതിയുടെ  ഭർത്താവ്​ ദുബൈയിലാണ്​ ജോലി ചെയ്യുന്നത്​. കോഴിക്കോ​െട്ടത്തുന്ന പ്രീതിയെ സംസ്ഥാന ആരോഗ്യവകുപ്പ്​ ഏർപ്പെടുത്ത ആംബുലൻസിൽ കൊല്ലത്തെ വീട്ടിലെത്തിക്കും.  റിയാദ്​ ശുമൈസി കിങ്​ സഉൗദ്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ സ്​റ്റാഫ്​ നഴ്​സായ മഞ്​ജു തോമസ്​ എട്ട്​ മാസം ഗർഭിണിയാണ്​. വേൾഡ്​ മലയാളി ഫെഡറേഷൻ  പ്രവർത്തകരാണ്​ അവരെ രാവിലെ തന്നെ എയർപ്പോർട്ടിൽ എത്തിച്ചത്​. 

Tags:    
News Summary - Flight Coming to Karipur-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.