സൗദിയിൽ നിന്ന് 152 യാത്രക്കാരുമായി ആദ്യ വിമാനം കോഴിക്കോേട്ടക്ക് പുറപ്പെട്ടു -VIDEO
text_fieldsറിയാദ്: കോവിഡ് കാല നിയന്ത്രണങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തിവെച്ചതിന് ശേഷം സൗദിയിൽ നിന്നുള്ള ആദ്യ ഇന്ത്യൻ യാത്രക്കാരുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം കോഴിക്കോേട്ടക്ക് പുറപ്പെട്ടു. 152 യാത്രക്കാരുമായി വെള്ളിയാഴ്ച ഉച്ചക്ക് 01.05നാണ് വിമാനം യാത്ര തിരിച്ചത്. രാത്രി 8ന് കരിപ്പൂർ വിമാനത്താവളത്തിലെത്തും. 148 മുതിർന്നവരും നാല് കുട്ടികളുമാണ് വിമാനത്തിലുള്ളത്.
യാത്രക്കാരിൽ 70ഒാളം സ്ത്രീകൾ ഗർഭിണികളാണ്. രാവിലെ 10 മണി മുതൽ തന്നെ യാത്രക്കാരെല്ലാം എത്തിയെന്നും ബോഡി, ലഗേജ് ചെക്ക് ഇൻ, എമിഗ്രേഷൻ നടപടികൾക്ക് ശേഷം ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശങ്ങൾക്ക് അനുസൃതമായ പ്രാഥമിക ആരോഗ്യ പരിശോധനകളും നടത്തിയ ശേഷമാണ് യാത്രക്കാരെ ടെർമിനൽ ലോബിയിലേക്ക് പറഞ്ഞുവിട്ടതെന്നും എയർ ഇന്ത്യയുടെ റിയാദ് എയർപ്പോർട്ടിലെ ഡ്യൂട്ടി മാനേജർ സിറാജുദ്ദീൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
തെർമൽ കാമറ സ്കാനിങ് ടെസ്റ്റും സാധാരണ രീതിയിലെ ശരീരോഷ്മാവ് പരിശോധനയുമാണ് നടത്തിയത്. കോവിഡ് പ്രതിസന്ധിയിൽ സൗദിയിൽ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ചുകൊണ്ടുപോകാൻ കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി പ്രകാരമുള്ള ആദ്യ വിമാനമാണ് റിയാദിൽ നിന്ന് പുറപ്പെട്ടത്. റിയാദ് എയർപ്പോർട്ടിൽ നിന്ന് തെർമൽ സ്ക്രീനിങ്ങ് ഉൾപ്പെടെയുള്ള പരിശോധനകൾക്ക് ശേഷമാണ് യാത്രക്കാർ വിമാനത്തിൽ പുറപ്പെട്ടത്. എല്ലാവരും മാസ്കും ഗ്ലൗസുകളും ധരിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരമുള്ള ആരോഗ്യ മുൻകരുതൽ നടപടികളെടുത്തും അതിന് അനുയോജ്യമായ വേഷം അണിഞ്ഞുമാണ് വിമാനത്തിലെ ജീവനക്കാർ യാത്രക്കാരെ വരവേറ്റത്. ഇന്ത്യൻ എംബസിയിൽ നിന്ന് അനുമതി ലഭിച്ച ആദ്യ യാത്രാസംഘത്തിൽ കൂടുതലും സ്ത്രീകളാണ്. വിവിധ കാലയളവുകളിലെ ഗർഭാവസ്ഥകളിലുള്ളവരാണ് അവരെല്ലാം. അതിൽ അധികവും നഴ്സുമാരാണ്. മറ്റ് രോഗങ്ങൾ മൂലം പ്രായസപ്പെടുന്നവരും യാത്രക്കാരിലുണ്ട്. വളരെ പ്രായം ചെന്ന വീൽച്ചെയർ യാത്രക്കാരുമുണ്ട്.
കൊല്ലം മടത്തറ സ്വദേശി ഷാജു രാജൻ അർബുദ ചികിത്സക്ക് വേണ്ടിയാണ് നാട്ടിലേക്ക് പോകുന്നത്. റിയാദിൽ ഡ്രൈവറായ ഷാജു തിരുവനന്തപുരം ആർ.സി.സിയാണ് ലക്ഷ്യം വെച്ചാണ് പോകുന്നതെങ്കിലും കോഴിക്കോട്ട് ഇറങ്ങിയ ശേഷം അവിടെ നിന്ന് തിരുവനന്തപുരത്ത് എത്താനുള്ള താൽക്കാലികമായ സാേങ്കതിക ബുദ്ധിമുട്ട് പരിഗണിച്ച് ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഇടപെട്ട് കോഴിക്കോട് എം.വി.ആർ കാൻസർ സെൻററിൽ താൽക്കാലികമായി തങ്ങാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
രാത്രി 8മണിയോടെ കരിപ്പൂരിലെത്തുന്ന ഷാജു രാജൻ അവിടേക്കാവും പോവുക. റിയാദിൽ നിന്ന് 600 കിലോമീറ്ററകലെ അൽഅഹ്സയിലെ കിങ് ഫൈസൽ ആശുപത്രിയിലെ സ്തനാർബുദ വിഭാഗത്തിൽ സ്റ്റാഫ് നഴ്സായ കൊല്ലം ശാസ്താം കോട്ട മുതുപിലാക്കോട് സ്വദേശി പ്രീതി തോമസും റിയാദിലെത്തി യാത്രക്കായി ടെർമിനലിൽ കാത്തിരിപ്പുണ്ട്. ഒമ്പത് മാസം ഗർഭിണിയായ അവരെ സൗദി ആരോഗ്യവകുപ്പിെൻറ വാഹനത്തിലാണ് വ്യാഴാഴ്ച റിയാദ് എയർപ്പോർട്ടിൽ എത്തിച്ചത്.
മാധ്യമപ്രവർത്തകൻ ഷക്കീബ് കൊളക്കാടനും ഭാര്യയും കൂടി എയർപ്പോർട്ടിൽ എത്തി അവരെ സ്വീകരിച്ച് റിയാദിലെ എയർ ഇന്ത്യ ഒ ാഫീസിൽ കൊണ്ടുവരികയും ടിക്കറ്റ് കൈപ്പറ്റുകയുമായിരുന്നു. ഷക്കീബിെൻറ വീട്ടിൽ താമസിച്ച അവർ ഇന്ന് രാവിലെ തന്നെ എയർപ്പോർട്ടിലെത്തിയിരുന്നു. പ്രീതിയുടെ ഭർത്താവ് ദുബൈയിലാണ് ജോലി ചെയ്യുന്നത്. കോഴിക്കോെട്ടത്തുന്ന പ്രീതിയെ സംസ്ഥാന ആരോഗ്യവകുപ്പ് ഏർപ്പെടുത്ത ആംബുലൻസിൽ കൊല്ലത്തെ വീട്ടിലെത്തിക്കും. റിയാദ് ശുമൈസി കിങ് സഉൗദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ മഞ്ജു തോമസ് എട്ട് മാസം ഗർഭിണിയാണ്. വേൾഡ് മലയാളി ഫെഡറേഷൻ പ്രവർത്തകരാണ് അവരെ രാവിലെ തന്നെ എയർപ്പോർട്ടിൽ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.