ജിദ്ദ: പക്ഷിയുമായി കൂട്ടിയിടിച്ച് യന്ത്രത്തകരാറുണ്ടായതിനെ തുടർന്ന്, ജിദ്ദയിലേക്ക് പുറപ്പെട്ട ഫ്ലൈനാസ് വിമാനം തുർക്കിയയിൽ അടിയന്തരമായി തിരിച്ചിറക്കി. തുർക്കിയയിലെ ട്രാബ്സൺ വിമാനത്താവളത്തിൽനിന്ന് ജിദ്ദയിലേക്ക് പറക്കുന്നതിനിടെയാണ് എൻജിനിൽ പക്ഷിയിടിച്ചത്. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് വിമാനം ഉടൻ ട്രാബ്സൺ വിമാനത്താവളത്തിലേക്കുതന്നെ തിരിച്ചുവിട്ട് പൈലറ്റ് അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.
വിമാനത്തിന്റെ എൻജിനുള്ളിൽ മിന്നൽ അനുഭവപ്പെട്ടുവെന്നും ഇതേത്തുടർന്ന് ട്രാബ്സൺ വിമാനത്താവളത്തിലേക്ക് മടങ്ങാനും അടിയന്തര ലാൻഡിങ് നടത്താനും പൈലറ്റ് നിർബന്ധിതനാവുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. സെപ്റ്റംബർ ആറിന് ട്രാബ്സണിൽനിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട ഫ്ലൈറ്റ് നമ്പർ XY622 വിമാനമാണ് ക്യാപ്റ്റൻ തിരികെ അതേ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയതെന്ന് ഫ്ലൈനാസ് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും ഫ്ലൈനാസ് ടീം സ്വീകരിച്ചിരുന്നതായും ഫ്ലൈനാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.