‘ദി ​ഫ്ര​ൻ​ഡ് ലൈ​ഫ്’ എ​ന്ന ചെ​റു സി​നി​മ​യി​ലെ സെ​റ്റി​ൽ ന​ജാ​ത്ത് ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ

ആടുജീവിതത്തി​ന്​ സൗദി യുവാക്കളുടെ സർഗാത്​മക മറുപടി​; ‘ഫ്രൻഡ് ലൈഫ്’ ഹ്രസ്വ സിനിമ തരംഗമാകുന്നു

റിയാദ്: ‘ആടുജീവിതം’ സിനിമക്ക്​ സർഗാത്മകമായ മറുപടിയെന്ന നിലയിൽ സൗദി യുവാക്കൾ നിർമിച്ച്​ സോഷ്യൽ മീഡിയയയിൽ പുറത്തിറക്കിയ ‘ദി ഫ്രൻഡ് ലൈഫ്’ എന്ന ഹ്രസ്വ ചിത്രത്തിന് പ്രേക്ഷക പ്രീതിയേറുന്നു. ഒരു ആട്ടിടയ​െൻറ ഇരുണ്ട ദാരുണ ജീവിതത്തി​െൻറ കഥ പറഞ്ഞ ‘ആടുജീവിതം’ എന്ന സിനിമ അറബ് ലോകത്ത് ഏറെ പ്രതിഷേധങ്ങളും ചർച്ചയും ഉണ്ടാക്കിയിരുന്നു. സൗദിയിൽ ആ ചിത്രത്തിന്​ പ്രദർശനാനുമതി ലഭിച്ചതുമില്ല.

മലയാളത്തിൽ ഏറെ വായിക്കപ്പെട്ട ‘ആടുജീവിതം’ എന്ന നോവലി​െൻറ അഭ്രാവിഷ്​കാരമാണ്​ വിവിധ ഭാഷകളിൽ പുറത്തിറങ്ങിയ ‘ആടുജീവിതം’ (ഗോട്ട് ലൈഫ്) സിനിമ. ഈ ചിത്രത്തിന് സർഗാത്മകമായ ഒരു പ്രതികരണമായാണ് സൗദി മീഡിയ കമ്പനിയായ ‘മീഡിയ വിൻഡോസ് എസ്.എ’ മൂന്ന് മിനിറ്റ്​ ദൈർഘ്യമുള്ള ചിത്രം നിർമിച്ചത്.

അറബ് ജീവിതം, വിശേഷിച്ചും തൊഴിലിടങ്ങൾ സ്നേഹത്തി​െൻറയും സൗഹൃദത്തി​െൻറയും ഉർവരത നിറഞ്ഞതാണ് എന്നതാണ് ഹ്രസ്വചിത്രത്തിലെ പ്രമേയം. അബ്​ദുൽ അസീസ് അൽ ഷരീഫ് ആണ് ഈ ചിത്രത്തി​െൻറ സംവിധായകൻ. അറബി ഭാഷയിലുള്ള എട്ട്​ പരസ്യചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത കാസർകോട്​ ചെമ്മനാട് സ്വദേശി നജാത്ത് ബിൻ അബ്​ദുറഹ്​മാനാണ് ഈ സിനിമയിലെ ‘മു(ന)ജീബ്​’ എന്ന പ്രധാന കഥാപാത്രത്തിന്​ ജീവൻ നൽകിയത്​.

ആടുജീവിതമെന്ന സിനിമ സൗദിയിൽ ഉണ്ടാക്കിയ കോളിളക്കം ചെറുതല്ല. അതി​െൻറ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു ചിത്രം ഇറക്കിയതെന്ന് നജാത്ത് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇതിനകം അഞ്ചര ലക്ഷം പ്രേക്ഷകർ ഈ സിനിമ കണ്ടു. സിനിമ മുന്നോട്ട്​ വെക്കുന്ന വിഷയത്തോട്​ അനുകൂലിച്ച്​ നിരവധി കമൻറുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.

 ‘ദി ഫ്രൻഡ് ലൈഫ്’ ഇവിടെ കാണാം 

Tags:    
News Summary - For the short film 'Friend Life' The audience is delighted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.