ജിദ്ദ: ലൈസൻസില്ലാത്ത കമ്പനികളുമായി ഇടപെടരുതെന്ന് വിദേശത്തുനിന്നുള്ള ഉംറ തീർഥാടകർക്ക് ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മന്ത്രാലയം ‘എക്സ്’ അക്കൗണ്ടിലാണ് ഇക്കാര്യം പോസ്റ്റ് ചെയ്തത്. ഉംറക്ക് ആഗ്രഹിക്കുന്നവർ ഏജൻറുമാരുടെ ലിസ്റ്റ് പരിശോധിച്ച് മന്ത്രാലയത്തിന്റെ ലൈസൻസുണ്ടോയെന്ന് ഉറപ്പുവരുത്തണം.
ലൈസൻസുള്ള കമ്പനികളുമായി ഇടപെടുന്നത് അവകാശങ്ങൾ ഉറപ്പുനൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി. വിദേശത്ത് ലൈസൻസുള്ള ഏജന്റുമാരുടെ ലിസ്റ്റ് https://eservices.haj.gov.sa എന്ന പോർട്ടലിൽ കാണാനാകുമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.