വിദേശ തീർഥാടകർ ലൈസൻസില്ലാത്ത കമ്പനികളുമായി ഇടപെടരുത്
text_fieldsജിദ്ദ: ലൈസൻസില്ലാത്ത കമ്പനികളുമായി ഇടപെടരുതെന്ന് വിദേശത്തുനിന്നുള്ള ഉംറ തീർഥാടകർക്ക് ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മന്ത്രാലയം ‘എക്സ്’ അക്കൗണ്ടിലാണ് ഇക്കാര്യം പോസ്റ്റ് ചെയ്തത്. ഉംറക്ക് ആഗ്രഹിക്കുന്നവർ ഏജൻറുമാരുടെ ലിസ്റ്റ് പരിശോധിച്ച് മന്ത്രാലയത്തിന്റെ ലൈസൻസുണ്ടോയെന്ന് ഉറപ്പുവരുത്തണം.
ലൈസൻസുള്ള കമ്പനികളുമായി ഇടപെടുന്നത് അവകാശങ്ങൾ ഉറപ്പുനൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി. വിദേശത്ത് ലൈസൻസുള്ള ഏജന്റുമാരുടെ ലിസ്റ്റ് https://eservices.haj.gov.sa എന്ന പോർട്ടലിൽ കാണാനാകുമെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.