ദമ്മാം: വിദേശികളുടെ പണമിടപാട് രേഖകൾ സൂക്ഷിക്കാന്‍ സൗദി മോണിട്ടറി ഏജന്‍സി (സാമ) മണി എക്സ്േചഞ്ച് സ്ഥാപനങ്ങളോട് നിര്‍ദേശിച്ചു. വിദേശത്തെ നാലില്‍ അധികം അക്കൗണ്ടുകളിലേക്ക് പണം അയക്കുന്നവർ അന്വേഷണ പരിധിയില്‍ വരും. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സാമ മുന്നറിയിപ്പ് നല്‍കി.
വരുമാനത്തില്‍ കൂടുതല്‍ പണം അയക്കുന്നത് റിപ്പോർട്ട് ചെയ്യണം. ആര്‍ക്കാണോ പണം അയക്കുന്നത് അവരുമായുള്ള ബന്ധം ഇനി മണി എക്സ്ചേഞ്ചുകള്‍ രേഖപ്പെടുത്തണം. കഴിഞ്ഞ നാല് മാസങ്ങളില്‍ മുന്നൂറോളം പേരുടെ സംശയാസ്പദ പണമിടപാട് അന്വേഷണ വിധേയമാക്കിയതിൽ വരുമാന സ്രോതസ്സ് തെളിയിക്കാന്‍ പറ്റാത്തവർക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിരിക്കയാണ്. വരുമാനത്തിലധികമുള്ള പണം കണ്ടുകെട്ടാന്‍ അതത് രാജ്യങ്ങളുമായി ചര്‍ച്ച നടത്തുമെന്നും സാമ അറിയിച്ചു. ബാങ്ക് വഴി മാത്രമായിരിക്കണം ശമ്പളം നല്‍കേണ്ടത്.
എന്നാല്‍ മാത്രമേ ഇത്തരം അനധികൃത പണമിടപാട് നിര്‍ത്തലാക്കാന്‍ സാധിക്കുകയുള്ളു. ഇതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സാമ മുന്നറിയിപ്പ് നല്‍കി. ഹവാല ഇടപാടുകാര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ച് വരികയാണ്. ഇത്തരം സംവിധാനങ്ങളെ സഹായിക്കുന്നവരും അന്വേഷണ പരിധിയില്‍ വരുമെന്ന് സാമ മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.