ജിദ്ദ: ജിദ്ദയിൽ 14 വർഷത്തോളം പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് നാട്ടിൽ മരിച്ചു. മമ്പാട് ടാണയിൽ താമസക്കാരനായിരുന്ന പരേതനായ കാഞ്ഞിരാല ഉണ്ണിഖാദർ മകൻ നൗഷാദ് കാഞ്ഞിരാല (41) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്.
ജിദ്ദയിൽ നിന്നും മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ചു മടങ്ങിയത്. ശേഷം നാട്ടിൽ മലബാർ ഗ്ലാസ് ഹൗസ് ആൻഡ് ഹാർഡ് വെയർ സ്ഥാപനം നടത്തിവരികയായിരുന്നു. ഈ സ്ഥാപനത്തിലായിരിക്കെ ഹൃദയ സംബന്ധമായ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വെൽഫെയർ പാർട്ടി മമ്പാട് പഞ്ചായത്ത് തോട്ടിൻറക്കര യൂണിറ്റ് സെക്രട്ടറിയായിരുന്നു.
മാതാവ്: ഫാത്തിമ. ഭാര്യ: മുഫീദ. മക്കൾ: സജ നൗഷാദ്, ഷാസ് മുഹമ്മദ്. സഹോദരങ്ങൾ: നസീറ, നജീം, നഈം, നസീമ, റസീന, നസിയ്യ, നിസാം, പരേതയായ ഷാഹിന.
ഇദ്ദേഹം മമ്പാട് തോട്ടിൻറക്കര നിർമിച്ച പുതിയ വീട്ടിലേക്ക് താമസം മാറ്റിയിട്ട് രണ്ട് വർഷമാകുന്നേയുള്ളു. ജിദ്ദയിൽ യൂത്ത് ഇന്ത്യ പ്രവർത്തകനായിരുന്നു. സംഘടനയിൽ പ്രവർത്തന മികവ് തെളിയിച്ച നൗഷാദ് സ്നേഹത്തിന്റെയും എളിമയുടെയും പ്രതീകമായിരുന്നുവെന്നും താൻ ഏറ്റെടുത്ത പ്രവർത്തനങ്ങൾ ആത്മാർത്ഥതയോടെയും ഭംഗിയായും അദ്ദേഹം നിർവഹിക്കുമായിരുന്നുവെന്നും സഹ പ്രവർത്തകർ സാക്ഷ്യപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.