റിയാദ്: നാലാഴ്ചകളായി റിയാദിലെ കാൽപന്ത് കമ്പക്കാർക്കിടയിൽ ആവേശത്തിരയിളക്കിയ റോയൽ റിഫ മെഗാകപ്പ് ഫുട്ബാളിന്റെ ആട്ടക്കലാശം വെള്ളിയാഴ്ച വൈകീട്ട് 7.30ന് അൽഖർജ് റോഡിലെ അൽ ഇസ്കാൻ സ്റ്റേഡിയത്തിൽ നടക്കും. 32 ടീമുകളുമായി ആരംഭിച്ച് നാലു ക്ലബ്ബുകളായി ചുരുങ്ങിയ അവസാന റൗണ്ടിൽ ഇന്ന് സെമിയും,ഫൈനലും നടക്കും. സ്പോർട്ടിങ് എഫ്.സി, ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാട്, കേരള ഇലവൻ, ലന്റേൺ എഫ്.സി എന്നീ ടീമുകളാണ് അങ്കം കുറിക്കുക.
കരുത്തരായ യൂത്ത് ഇന്ത്യ സോക്കർ, റോയൽ അസീസിയ്യ സോക്കർ, റിയാദ് ബ്ലാസ്റ്റേഴ്സ് എന്നീ ടീമുകളെ കീഴ്പ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് വാഴക്കാടിന്റെ സെമിപ്രവേശം. സ്പോർട്ടിങ് എഫ്.സിയുടെ പോരാട്ട വഴികളിൽ അൽ സദ്വ, യൂത്ത് ഇന്ത്യ ഇലവൻ, പ്രവാസി സോക്കർ സ്പോർട്ടിങ് എന്നീ ക്ലബ്ബുകളെ പരാജയപ്പെടുത്തിയാണ് അവർ സെമിയിലെത്തിയത്.
എ.ജി.സി യുനൈറ്റഡ്, റീക്കൊ എഫ്.സി, റോയൽ ഫോക്കസ് ലൈൻ എന്നിവരെ നിഷ്പ്രഭമാക്കിയായിരുന്നു കേരള ഇലവന്റെ രംഗപ്രവേശനം. ലാന്റേൺ എഫ്.സിയാകട്ടെ റോയൽ ഫോക്കസ് ലൈൻ ബ്ലൂ, ഒബയാർ എഫ്.സി.സി, റിയൽ കേരള എന്നീ ടീമുകളെ പുറത്താക്കിയാണ് സെമിയിൽ ഇടം പിടിച്ചത്.
കലാശപ്പോരിൽ ആര് നേട്ടം കൊയ്യും? റിഫ മെഗാകപ്പിന്റെ അവസാന വിസിലിനായി കാതോർക്കുകയാണ് ഫുട്ബാൾ പ്രേമികൾ. പുതുതലമുറയുടെ ന്യൂജെൻ തന്ത്രങ്ങളും ലോകഫുട്ബാളിനെ നിരീക്ഷിക്കുന്ന ചെറുപ്പത്തിന്റെ കേളീ ശൈലികളും പരീക്ഷിക്കുന്ന ഫൈനൽ റൗണ്ട് മത്സരങ്ങളെ വേറിട്ടതാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.