റിയാദ്: ഇന്ത്യൻ ഫ്രറ്റേണിറ്റി ഫോറം റിയാദ് കർണാടക ചാപ്റ്റർ ഈദുൽ അദ്ഹ ആഘോഷിച്ചു. 'ഈദ് മിലൻ' എന്ന പേരിൽ റിയാദിൽ നടന്ന പരിപാടിയിൽ പ്രവാസി കുടുംബങ്ങൾ പങ്കെടുത്തു. സാംസ്കാരിക പരിപാടികളും നാടകങ്ങളും വിവിധ വിനോദ കളികളും കുട്ടികൾക്കും വനിതകൾക്കുമായി വിവിധ മത്സരങ്ങളും അരങ്ങേറി. കർണാടക ചാപ്റ്റർ പ്രസിഡന്റ് താജുദ്ദീൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. കവിയരങ്ങിനും വിവിധ കലാപരിപാടികൾക്കും റഹീം തുമ്പേ നേതൃത്വം നൽകി.
ഈദ് സംഗമവും കലാമേളയും
റിയാദ്: റിയാദിലെ കലാകൂട്ടായ്മയായ സ്നേഹതീരം ഈദ് സ്നേഹസംഗമവും കലാമേളയും സംഘടിപ്പിച്ചു. മലസിലെ പെപ്പെർ ട്രീ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ഈദ് സംഗമത്തിൽ റിയാദിലെ കലാരംഗത്തെ നിരവധി പേർ പങ്കെടുത്തു. സ്നേഹതീരം പ്രസിഡന്റ് ബിനു അധ്യക്ഷത വഹിച്ചു. സൗദി സാമൂഹിക പ്രവർത്തകയും അധ്യാപികയുമായ സാറ ഫഹദ് മുഖ്യാതിഥിയായിരുന്നു. സ്നേഹതീരത്തിന് നൽകുന്ന പിന്തുണക്ക് സാനു ഡാനിയേൽ, സക്കീർ ഹുസൈൻ, സാറ ഫഹദ് എന്നിവരെ വേദിയിൽ ആദരിച്ചു. തുടർന്ന് പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന ഷമീറ കബീർ, ഫാഹിമ, ചിഞ്ചു മോൾ എന്നിവർക്ക് യാത്രയയപ്പും നൽകി. സജീർ പട്ടുറുമാലിന്റ നേതൃത്വത്തിൽ നടന്ന സംഗീതവിരുന്നിൽ മുത്തലിബ് കാലിക്കറ്റ്, നിസാർ ഗുരുക്കൾ, നൗഫൽ കോട്ടയം, കബീർ കാടൻസ്, അനസ്, ആൻഡ്രിയ ജോൺസൻ, അഭിനന്ദ ബാബു തുടങ്ങിയവർ പരിപാടികൾ അവതരിപ്പിച്ചു. ഷംസു മ്യൂസിക് ലവേഴ്സിന്റെ വിഡിയോ ലൈവ് കാസ്റ്റിങ് പ്രോഗ്രാമിന് കൊഴുപ്പേകി. നിസാർ ഗുരുക്കൾ അവതാരകനായിരുന്നു.
നവോദയ മദീന യൂനിറ്റ് സ്നേഹസംഗമം
മദീന: ജിദ്ദ നവോദയ മദീന എയർപോർട്ട് യൂനിറ്റ് സ്നേഹ സംഗമവും ഈദ് ഇശൽ സന്ധ്യയും സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്‍റ് നിസാര്‍ കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. യുവജന വേദി കണ്‍വീനര്‍ സഭിലാഷ് അധ്യക്ഷത വഹിച്ചു. ഏരിയ ട്രഷറര്‍ നസീബ് സംസാരിച്ചു. സമദ് മാവൂര്‍ സ്വാഗതവും കെ.സി. മുഹമ്മദ് നന്ദിയും പറഞ്ഞു. റജി തോമസ്, മുസ്തഫ കാപ്പന്‍, മസ്ഹൂദ് കണ്ണൂര്‍, സഭിലാഷ്, ശിവ ചൈന്നൈ എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.